Politics

ഷെഹ്ലാ റാഷിദും ഉണ്ടാവും ഷാ ഫൈസലിനോടൊപ്പം പുതിയ പാര്‍ട്ടിയില്‍; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായേക്കും 

ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവും മോഡി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകയുമായ ഷെഹ്ലാ റാഷിദ് സജീവ രാഷ്ട്രീയ പ്രവേശത്തിനൊരുങ്ങുന്നു. മുന്‍ ഐഎഎസ് ഓഫീസര്‍ ഷാ ഫൈസലിന്റെ ആരംഭിക്കാനിരിക്കുന്ന പുതിയ പാര്‍ട്ടിയിലൂടെയാവും ഷെഹ്ലയുടെ രാഷ്ട്രീയ പ്രവേശനം.

പുതിയ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് തന്നെ ഷെഹ്ലയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ചു മാസങ്ങളായി ഷെഹ്ല റാഷിദും ഷാ ഫൈസലും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റായ ഷെഹ്ല ടെക്‌നോളജി ആന്‍ഡ് സിറ്റിസന്‍ റിലേഷന്‍സ് എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലോ ലോക്‌സഭ തെരഞ്ഞെടുപ്പിലോ മത്സരിക്കാനൊരുങ്ങുകയാണ് ഷെഹ്ലയും ഷാ ഫൈസലും.

പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് ജോലിയില്‍ നിന്ന് രാജിവെച്ചതെന്ന് ഫൈസല്‍ രാജിവയ്ക്കുന്ന വേളയില്‍ പറഞ്ഞിരുന്നു. കശ്മീരില്‍ ആളുകളെ കൊല്ലുന്നതില്‍ യാതൊരു കുറവുമില്ല. കേന്ദ്രസര്‍ക്കാരിന്റെ അത്മാര്‍ത്ഥയില്ലായ്മയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വത്തിന്റെ അധികാര പ്രയോഗങ്ങളാല്‍ ആണ് രാജ്യത്തെ മുസ്ലീങ്ങള്‍ പരോക്ഷമായി അരികുവല്‍ക്കരിക്കപ്പെടുന്നതും രണ്ടാംകിട പൗരന്‍മാരാകുന്നതും. ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശത്തെ അക്രമിക്കുന്നത് വഞ്ചനാപരമായ സമീപനമാണ്. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളില്‍ അസഹിഷ്ണതയുടെ സംസ്‌കാരം രൂപപ്പെടുന്നതും വെറുപ്പ് ഉണ്ടാക്കുന്നതും തീവ്ര ദേശിയബോധത്തില്‍ നിന്നാണെന്നും ഫൈസല്‍ വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018