Politics

മോഡിക്കെതിരെ മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ്; പറഞ്ഞത് പ്രിയങ്ക ഗാന്ധിയോട്, കോണ്‍ഗ്രസ് പിന്തുണച്ചേക്കും 

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വാരണാസിയില്‍ മത്സരിക്കുമെന്ന് ഭീം ആര്‍മി അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്. ആശുപത്രിയില്‍ തന്നെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയോടാണ് ചന്ദ്രശേഖര്‍ ആസാദ് താന്‍ വാരണാസിയില്‍ മത്സരിക്കാനൊരുങ്ങുന്ന കാര്യം പറഞ്ഞത്.

മോഡിക്കെതിരെ മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ്; പറഞ്ഞത് പ്രിയങ്ക ഗാന്ധിയോട്, കോണ്‍ഗ്രസ് പിന്തുണച്ചേക്കും 

ചന്ദ്രശേഖര്‍ ആസാദ് വാരണാസിയില്‍ മത്സരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് പിന്തുണച്ചേക്കും. എസ്പി-ബിഎസ്പി സഖ്യത്തില്‍ നിന്ന് മാറി കോണ്‍ഗ്രസ് ഒറ്റക്കാണ് ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്നത്. എസ്പി-ബിഎസ്പി സഖ്യത്തില്‍ എസ്പിക്കാണ് വാരണാസി സീറ്റ് നല്‍കിയിരിക്കുന്നത്. മോഡിക്കെതിരെ പൊതുസ്ഥാനാര്‍ത്ഥി എന്നതിലേക്ക് കാര്യങ്ങള്‍ എത്തിയില്ലെങ്കില്‍ വാരണാസിയില്‍ കോണ്‍ഗ്രസിന് ഒറ്റക്ക് മത്സരിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് പിന്തുണക്കുക.

ഒറ്റക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സംസ്ഥാനത്തെ ചെറുകക്ഷികളുമായി സഖ്യം ഉണ്ടാക്കി വരികയാണ്. മഹാന്‍ദള്‍, ശിവ്പാല്‍ യാദവിന്റെ പാര്‍ട്ടി എന്നീ കക്ഷികളുമായി കോണ്‍ഗ്രസ് ധാരണയിലെത്തി കഴിഞ്ഞിട്ടുണ്ട്. ചന്ദ്രശേഖര്‍ ആസാദിനെ പിന്തുണക്കുന്നത് വഴി സംസ്ഥാനത്തെ ദളിത് വോട്ടുകളെ സ്വാധീനിക്കാമെന്നും കോണ്‍ഗ്രസ് കരുതുന്നു.

ഭീം ആര്‍മിയുടെ ശക്തികേന്ദ്രമായ സഹരാന്‍പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ഇമ്രാന്‍ മസൂദ് ആണ്. ഇമ്രാന്‍ മസൂദും ചന്ദ്രശേഖര്‍ ആസൂദും തമ്മില്‍ മികച്ച ബന്ധമാണ്. ഈ ബന്ധത്തെ രാഷ്ട്രീയ സഖ്യത്തിലേക്ക് മമാറ്റുക എന്ന ഉദ്ദ്യേശവും കോണ്‍ഗ്രസിനുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018