Politics

ഗോവിന്ദ് പന്‍സാരെയുടെ മരുമകന്‍ സിപിഐ സ്ഥാനാര്‍ഥിയാകും ; മത്സരിക്കുന്നത് ശിവസേനയുടെ ശക്തികേന്ദ്രത്തില്‍

തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിപിഐ നേതാവും ചിന്തകനുമായ ഗോവിന്ദ് പന്‍സാരെയുടെ മരുമകന്‍ ബന്‍സി സത്പുടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. സിപിഐ സ്ഥാനാര്‍ഥിയായി മഹാരാഷ്ട്രയിലെ ഷിര്‍ദി ലോക്സഭാ മണ്ഡലത്തിലാണ് സത്പുടെ മത്സരിക്കുക.

2009ലും 2014ലും ശിവസേന വിജയിച്ച മണ്ഡലമാണ് ഷിര്‍ദി. നിലവില്‍ ശിവസേന നേതാവ് സദാശിവ് ലോഖാന്‍ഡേയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

വിശാല മതേതരസഖ്യത്തിനായി സംസ്ഥാനത്ത് കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സത്പുടെയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം. സഖ്യത്തില്‍ ധാരണായായില്ലെങ്കില്‍ നാല് സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും സിപിഐ വ്യക്തമാക്കി. സത്പുടെയെ കൂടാതെ 2014ലെ തെരഞ്ഞെടുപ്പില്‍ പര്‍ഭാനി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച രാജന്‍ ക്ഷീര്‍സാഗറും ഇത്തവണ വീണ്ടും മത്സരിക്കും.

ഗഡ്ചിറോളി, രാംടെക് മണ്ഡലങ്ങളിലും മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും ഇവിടത്തെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കോണ്‍ഗ്രസും മറ്റ് കക്ഷികളുമായി സഖ്യം രൂപീകരിക്കുന്നതിനായി ഇന്ന് ചര്‍ച്ച നടക്കുന്നുണ്ട്.

2015 ഫെബ്രുവരിയിലായിരുന്നു ഹിന്ദു തീവ്രവാദികളുടെ ആക്രമണത്തില്‍ പന്‍സാരെ കൊല്ലപ്പെട്ടത്. യുക്തിവാദിയും ചിന്തകനുമായ നരേന്ദ്ര ധബോല്‍ക്കറുടെ കൊലപാതകത്തിന് സമാനമായ രീതിയിലായിരുന്നു ആക്രമണം. ധബോല്‍ക്കര്‍, കല്‍ബുര്‍ഗി, പന്‍സാരെ എന്നിവരുടെ കൊലപാതകങ്ങളെല്ലാം പരസ്പരം ബന്ധമുള്ളതാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018