Politics

‘ആരും ശ്രദ്ധിച്ചില്ലെന്നാണ് കരുതിയത്’; അഭിസംബോധനയിലെ സ്ത്രീ പക്ഷ നിലപാട് ചര്‍ച്ചയാകുന്നതിനേക്കുറിച്ച് പ്രിയങ്കാഗാന്ധി  

ഗാന്ധിനഗറില്‍ റാലി അഭിസംബോധന ചെയ്തപ്പോഴത്തെ സ്ത്രീപക്ഷ നിലപാട് ആരും ശ്രദ്ധിച്ചില്ലെന്നാണ് കരുതിയതെന്ന് പ്രിയങ്കാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുള്‍പ്പെടെയുള്ളവര്‍ പ്രസംഗത്തിന്റെ തുടക്കത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന 'ഭായിയോം ഓര്‍ ബഹനോം' എന്ന അഭിസംബോധനയ്ക്ക് പകരം 'ബഹ്നോ ഓര്‍ ഭായിയോം' എന്ന വാചകമാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രയോഗിച്ചത്. സ്ത്രീകളെ ആദ്യം സംബോധന ചെയ്തുകൊണ്ടുള്ള പ്രിയങ്കയുടെ തുടക്കം അധികമാരും ശ്രദ്ധിക്കുകയോ വാര്‍ത്തയാകുകയോ ചെയ്തില്ല. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി സുഷ്മിതാ ദേവ് ഇത് ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തതോടെയാണ് പ്രിയങ്കയുടെ സ്ത്രീപക്ഷ നിലപാട് ചര്‍ച്ചയാകാന്‍ തുടങ്ങിയത്.

പല കാരണങ്ങളാല്‍ എടുത്തുനില്‍ക്കുന്നതായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ ഗുജറാത്ത് പ്രസംഗം. പ്രസംഗത്തില്‍ പുരുഷന്‍മാരെ ആദ്യവും സ്ത്രീകളെ രണ്ടാമതായും അഭിസംബോധന ചെയ്യുന്ന ഭൂരിഭാഗം പേരുടേയും രീതിയ്ക്ക് പകരം നേരെ തിരിച്ച് ‘ബഹ്നോ ഓര്‍ ഭായിയോം’ എന്ന് അവര്‍ പറഞ്ഞത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.  
സുഷ്മിതാ ദാസ്  

ആരും ഇത് ശ്രദ്ധിച്ചില്ലെന്നാണ് കരുതിയത് എന്നായിരുന്നു കോണ്‍ഗ്രസ് എംപിയുടെ ട്വീറ്റിനോടുള്ള പ്രിയങ്കയുടെ പ്രതികരണം. ഒരു കണ്ണിറുക്കല്‍ സ്‌മൈലിയും പ്രിയങ്ക റീട്വീറ്റിനൊപ്പം ചേര്‍ത്തു.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തട്ടകമായ ഗുജറാത്തിലെ റാലിയില്‍ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷമായ ആക്രമണമാണ് പ്രിയങ്ക നടത്തിയത്. ഏപ്രില്‍-മെയ് മാസം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യ സമരത്തിന് സമാനമാണെന്ന് പ്രിയങ്ക പറഞ്ഞു.

അടുത്ത രണ്ട് മാസങ്ങള്‍ അവര്‍ എല്ലാ തരത്തിലുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരും. ശരിയായ ചോദ്യങ്ങള്‍ ചോദിക്കുക. ഇത് നിങ്ങളുടെ രാജ്യമാണ്. നിങ്ങളുടെ രാജ്യത്തെ നിങ്ങള്‍ തന്നെ സംരക്ഷിക്കേണ്ടതുണ്ട്. ഇത് സ്വാതന്ത്ര്യസമര മുന്നേറ്റത്തേക്കാള്‍ ഒട്ടും ചെറുതല്ല. നമ്മുടെ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുന്നു. എല്ലായിടത്തും വിദ്വേഷം പരക്കുകയാണ്. രാജ്യത്തെ സംരക്ഷിക്കുകയും ഒത്തൊരുമയോട് മുന്നോട്ട് നീങ്ങലും അല്ലാതെ വലിയൊരു സംഗതിയില്ല.

സ്നേഹവും സാഹോദര്യവുമാണ് ഈ രാജ്യത്തിന്റെ അടിസ്ഥാനം. ഈ ദിവസങ്ങളില്‍ രാജ്യത്ത് സംഭവിക്കുന്നത് ദു:ഖകരമാണ്. അവബോധത്തേക്കാള്‍ വലിയ രാജ്യസ്നേഹമില്ല. നിങ്ങളുടെ അവബോധം ആയുധമാണ്. നിങ്ങളുടെ വോട്ടും ആയുധമാണ്. അത് ആരേയും വേദനിപ്പിക്കുകയോ അപായപ്പെടുത്തുകയോ ചെയ്യില്ല. ഈ ആയുധം നിങ്ങളെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യുകയെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018