Politics

ആഴ്ച്ചകള്‍ക്ക് മുമ്പ് ബാലാകോട്ട് ആക്രമണത്തിലെ ബിജെപി നിലപാട് വൃത്തികെട്ട രാഷ്ട്രീയം; ടോം വടക്കന്റെ മോഡി-ബിജെപി വിരുദ്ധ ഇന്നലെകള്‍  

ടോം വടക്കന്‍ 
ടോം വടക്കന്‍ 

അപ്രതീക്ഷിത നീക്കത്തിലൂടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ ടോം വടക്കന്‍ തൊട്ടുമുന്‍പ് വരെ പുലര്‍ത്തിയത് കടുത്ത ബിജെപി വിരുദ്ധ നിലപാട്. മുന്‍ എഐസിസി സെക്രട്ടറിയുടെ അമ്പരിപ്പിക്കുന്ന നിലപാട് മാറ്റം ഫേസ്ബുക്ക് പോസ്റ്റുകളില്‍ നിന്ന് വ്യക്തമാണ്.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തെ ചോദ്യം ചെയ്തത് അംഗീകരിക്കാനാവില്ലെന്നാണ് ഇന്ന് ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ച് പ്രസംഗിച്ചത്. ഫെബ്രുവരി 28ലെ ടോം വടക്കന്റെ ഫേസ്ബുക്ക് പോസ്റ്റ് നേര്‍ വിപരീതമാണ്. വ്യോമാക്രമണം 22 ലോക്‌സഭാ സീറ്റ് നേടിത്തരുമെന്ന ബിജെപി നേതാവ് യെദ്യൂരപ്പയുടെ വിവാദ പ്രസ്താവനയേക്കുറിച്ചാണ് ഈ പോസ്റ്റ്. 'വൃത്തികെട്ട രാഷ്ട്രീയം' എന്ന ക്യാപ്ഷനുള്ള പോസ്റ്റാണ് ടോം വടക്കന്‍ ആഴ്ച്ചകള്‍ക്ക് മുമ്പ് പങ്കുവെച്ചിരിക്കുന്നത്.

ആഴ്ച്ചകള്‍ക്ക് മുമ്പ് ബാലാകോട്ട് ആക്രമണത്തിലെ ബിജെപി നിലപാട് വൃത്തികെട്ട രാഷ്ട്രീയം; ടോം വടക്കന്റെ മോഡി-ബിജെപി വിരുദ്ധ ഇന്നലെകള്‍  

ആര്‍എസ്എസ് സൈദ്ധാന്തികന്‍ ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ പേരിലുള്ള ഡല്‍ഹിയിലെ കോളേജില്‍ ജോലിക്ക് കയറിയെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് ടോം വടക്കന്‍ ഫെബ്രുവരി 25ന് ഷെയര്‍ ചെയ്തിരുന്നു. റഫേല്‍ ഇടപാടില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വിമര്‍ശനമുന്നയിക്കുന്ന വാര്‍ത്ത പങ്കുവെച്ചതാകട്ടെ ഫെബ്രുവരി പത്തിന്.

റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ചകള്‍ നടത്തിയെന്ന് ചൂണ്ടിക്കാണിക്കുന്ന, ഹിന്ദു പത്രം പുറത്തുവിട്ട രേഖ ടോം വടക്കന്‍ ഫെബ്രുവരി എട്ടിന് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018