Politics

‘അക്രമരാഷ്ട്രീയത്തിലൂടെ അധികാരം തുടരാമെന്നത് വ്യാമോഹം’; സിപിഐഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി  

രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി

സിപിഐഎമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അക്രമരാഷ്ട്രീയത്തിലൂടെ അധികാരത്തില്‍ തുടരാമെന്നാണ് സിപിഐഎമ്മിന്റെ വ്യാമോഹമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നിരപരാധികളായ രണ്ട് യുവാക്കളെ സിപിഐഎം കൊലപ്പെടുത്തി. അക്രമരാഷ്ട്രീയത്തില്‍ മാത്രമാണ് സിപിഐഎമ്മിന്റെ ശ്രദ്ധ. സിപിഐഎം പ്രത്യയശാസ്ത്രത്തിന്റെ പൊള്ളത്തരം ജനത്തിന് മനസിലാകും. സംസ്ഥാന സര്‍ക്കാരിന് തൊഴിലവസരം കൂട്ടാനും പ്രളയബാധിതരെ സഹായിക്കാനും ആകുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ജനമഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു രാഹുലിന്റെ പ്രതികരണം. ബിജെപിയേയും മോഡി സര്‍ക്കാരിനേയും രാഹുല്‍ പ്രസംഗത്തിനിടെ കടന്നാക്രമിച്ചു.

നരേന്ദ്ര മോഡി രാജ്യത്തെ കേള്‍ക്കുന്നില്ല. സ്വന്തം മനസിലുള്ളത് മാത്രമാണ് മോഡി മന്‍ കീ ബാത്തിലൂടെ വ്യക്തമാക്കുന്നത്. ഒരു പ്രധാനമന്ത്രിയുടെ കര്‍ത്തവ്യം സ്വന്തം മനസിലുള്ളത് മാത്രം പറയലല്ല. മന്ത്രിമാരോടോ സ്ഥാപനങ്ങളോടോ, ജനങ്ങളോടോ ഒന്നും ആലോചിക്കുന്നില്ല. ഒരാളുടെ മനസിന്റെ ഭരണമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യം കണ്ടത്.  
രാഹുല്‍ ഗാന്ധി  

ജനങ്ങള്‍ പറയുന്നത് കേള്‍ക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന കര്‍ത്തവ്യം. ദുര്‍ബലമായ ശബ്ദത്തെ ശ്രവിക്കണമെന്നാണ് ഗാന്ധിജി പറഞ്ഞത്. ദുര്‍ബലരായ മനുഷ്യനെ ശ്രവിക്കുന്നത് വഴി രാജ്യത്തെ മനസിലാക്കാന്‍ കഴിയും. രാജ്യത്തിന് മേല്‍ ഒന്നും അടിച്ചേല്‍പിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

കോടികളാണ് മോഡി നീരവ് മോഡിക്ക് നല്‍കിയത്. കോണ്‍ഗ്രസ് പാവങ്ങള്‍ക്കായി കോടികള്‍ നല്‍കും. നീരവ് മോഡി, അനില്‍ അംബാനി തുടങ്ങിയ വന്‍ വ്യവസായികള്‍ക്ക് വേണ്ടി മോഡി രാജ്യത്തെ സമ്പദ് വ്യവസ്ഥ അടിയറവ് വെച്ചു. അഞ്ച് വര്‍ഷം കൊണ്ട് ബാങ്കിങ് സംവിധാനത്തെ തകര്‍ത്തു. വ്യാജമായ ജിഎസ്ടിയാണ് രാജ്യത്ത് നടപ്പിലായത്. ചെറുകിട വ്യവസായികളും കര്‍ഷകരും ഇതുമൂലം തകര്‍ന്നു. രാജ്യത്തെ ഓരോ സ്ഥാപനങ്ങളും മോഡി തകര്‍ത്തു. ആര്‍എസ്എസിനും ബിജെപിയ്ക്കും എതിരായ പോരാട്ടമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കുക എന്നതാണ് അടിയന്തിരമായി ചെയ്യാനുള്ളത്. വ്യവസായ സംരഭങ്ങള്‍ തുടങ്ങാന്‍ നിരവധി ചെറുപ്പക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കും. വനിതാ സംവരണ ബില്‍ പാസാക്കും. വനിതാസംവരണം ലോക്‌സഭയിലും രാജ്യസഭയിലും സംസ്ഥാന നിയമസഭകളിലും നടപ്പാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. സര്‍ക്കാര്‍ ജോലിയിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തും. അടിസ്ഥാന വരുമാന രേഖയുണ്ടാക്കലാണ് ആദ്യപടി. അതിന് കീഴില്‍ വരുന്നവര്‍ക്കെല്ലാം മിനിമം വരുമാനം ബാങ്ക് അക്കൗണ്ട് വഴി നല്‍കും. പാവപ്പെട്ട കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018