Politics

ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന്  രാഹുല്‍ ഗാന്ധി; ‘മോഡിയെ പോലെ കപട വാഗ്ദാനം നല്‍കുന്നയാളല്ല ഞാന്‍’  കേരളത്തില്‍ പ്രചാരണം തുടങ്ങി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഷിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഖിലേന്ത്യാ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് തൃപ്പയാറില്‍ സംഘടിപ്പിച്ച നാഷണല്‍ ഫിഷര്‍മെന്‍ പാര്‍ലമെന്റിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കുന്നയാളല്ല ഞാന്‍. മത്സ്യത്തൊഴിലാളികള്‍ രാജ്യത്തെ കര്‍ഷകരെ പോലെ തന്നെയാണ്. അപകടം പിടിച്ച ജോലിയാണ് ചെയ്യുന്നത്. അവര്‍ കൂടിയാണ് രാജ്യത്തെ മുന്നോട്ട് കൊണ്ടു പോകുന്നത്. അവര്‍ക്ക് അര്‍ഹിക്കുന്ന ആദരം ലഭിക്കാനിയിട്ട് അവര്‍ക്കായി കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കും.
രാഹുല്‍ ഗാന്ധി

പലരും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് തങ്ങള്‍ സഹായം നല്‍കുന്നുവെന്നാണ് പരാതി പറയുന്നത്. പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും. മൂന്ന് സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ കടം എഴുതി തള്ളിയപ്പോള്‍ അത് കര്‍ഷകര്‍ക്ക് മോശം സന്ദേശമാണ് നല്‍കുന്നതെന്നാണ് എതിര്‍ക്കുന്നവര്‍ പറഞ്ഞത്. പക്ഷേ എന്തുകൊണ്ടാണ് പ്രധാനമന്ത്രി നീരവ് മോഡിക്കും അംബാനിക്കും ഇതേ സഹായം നല്‍കിയപ്പോള്‍ ആരും ചോദ്യം ചെയ്യാതിരുന്നത്? എന്തുകൊണ്ടാണ് അത് അവര്‍ക്ക് മോശം ശീലമാണ് ഉണ്ടാക്കുകയെന്ന് ആരും പറയാതിരുന്നത്?. താന്‍ ഇത്തരം സംവിധാനങ്ങളില്‍ നീതിയുണ്ടാകാന്‍ വേണ്ടി മാത്രമാണ് പ്രയത്‌നിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്ന പ്രധാന പ്രഖ്യാപനമായ മിനിമം വരുമാനത്തെക്കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു. സര്‍ക്കാര്‍ മിനിമം വരുമാനം നിശ്ചയിക്കുകയും അതിന് താഴെ മാത്രം വരുമാനമുള്ളവര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുകയും ചെയ്യും. ഇത് ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനായിട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹൂല്‍ ഗാന്ധി കേരളത്തിലെത്തിയത്. കാസര്‍ഗോഡ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെയും പെരിയയിലെ കൃപേഷിന്റെയും, ശരത് ലാലിന്റെയും വീടുകള്‍ അദ്ദേഹം സന്ദര്‍ശിക്കും.

വൈകീട്ട് കോഴിക്കോട് സംഘടിപ്പിക്കുന്ന ജനമഹാറാലിയിലും അദ്ദേഹം പങ്കെടുക്കും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനം ആകാത്തതിനാല്‍ ലീഗ് സ്ഥാനാര്‍ത്ഥികളായ കുഞ്ഞാലിക്കുട്ടിയെയും ഇടി മുഹമ്മ് ബഷീറിനെയും മുന്‍നിര്‍ത്തിയാകും പരിപാടി. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018