Politics

സ്ത്രീകള്‍ക്ക് സീറ്റ്; കണക്കുകളില്‍ മുന്നില്‍ കോണ്‍ഗ്രസ്, പിന്നില്‍ ബിഎസ്പി 

തെരഞ്ഞെടുപ്പില്‍ 40% ശതമാനം സീറ്റ് സത്രീകള്‍ക്കായി മാറ്റിവെച്ച് ശ്രദ്ധേയമാകുകയാണ് മമത ബാനര്‍ജി നയിക്കുന്ന പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്. നവീന്‍ പട്‌നായിക് നയിക്കുന്ന ബിജെഡി 33 ശതമാനം സീറ്റ് സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ദേശീയ പാര്‍ട്ടികളൊന്നും തന്നെ പാര്‍ലമെന്റിലെ സ്ത്രീ പ്രാതിനിധ്യത്തിന് കാര്യമായ ശ്രമം നടത്താതിരിക്കുമ്പോഴാണ് ഇരു പാര്‍ട്ടികളില്‍ നിന്ന് ശ്രദ്ധേയമായ നീക്കം ഉണ്ടായിരിക്കുന്നത്.

സ്ത്രീകള്‍ക്ക് സീറ്റ്; കണക്കുകളില്‍ മുന്നില്‍ കോണ്‍ഗ്രസ്, പിന്നില്‍ ബിഎസ്പി 

കഴിഞ്ഞ ആറ് ലോക്‌സഭ തെരഞ്ഞെടുപ്പിലെ കണക്ക് പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ്, ബിജെപി, സിപിഐ, സിപിഐഎം, ബിഎസ്പി എന്നീ അഞ്ച് ദേശീയ പാര്‍ട്ടികളില്‍ നിന്നുള്ള സ്ത്രീ പ്രാതിനിധ്യത്തിന്റെ കണക്ക് വളരെ ദയനീയമാണ്.

1996 മുതല്‍ 2014 വരെയുള്ള ലോക്‌സഭ തെരഞ്ഞെടുപ്പ് മൊത്തത്തില്‍ എടുത്താല്‍ 10% ശതമാനത്തില്‍ കൂടുതല്‍ സീറ്റ് സ്ത്രീകള്‍ക്ക് നല്‍കാന്‍ ഒറ്റ ദേശീയ പാര്‍ട്ടികള്‍ക്കും കഴിഞ്ഞിട്ടില്ല. ചില തെരഞ്ഞെടുപ്പില്‍ ചിലപാര്‍ട്ടികള്‍ 10 ശതമാനം എന്ന കണക്ക് നേരിയ നിലയില്‍ മറികടക്കുന്നുണ്ട്. എന്നാല്‍ പാര്‍ലമെന്റില്‍ 33 ശതമാനം സംവരണം വേണമെന്ന സ്ത്രീകളുടെ ദീര്‍ഘനാളായുള്ള അവശ്യത്തിന്റെ അടുത്തെത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.

ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും അധികം അവസരം സ്ത്രീകള്‍ക്ക് നല്‍കിയത് കോണ്‍ഗ്രസാണ്. മായാവതി നയിക്കുന്ന ബിഎസ്പിയാണ് ഏറ്റവും കുറവ് അവസരം നല്‍കിയത്. എല്ലാ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് കഴിഞ്ഞ ആറ് ലോക്‌സഭ തെരഞ്ഞെടുപ്പിലായി 9,174 പേരെ മത്സരിപ്പിച്ചപ്പോള്‍ അതില്‍ 726 പേര്‍ മാത്രമാണ് സ്ത്രീകളായിട്ടുണ്ടായിരുന്നത്.

സ്ത്രീകള്‍ക്ക് സീറ്റ്; കണക്കുകളില്‍ മുന്നില്‍ കോണ്‍ഗ്രസ്, പിന്നില്‍ ബിഎസ്പി 

ഇതേ കാലയളവില്‍ പ്രാദേശിക പാര്‍ട്ടികള്‍ എല്ലാവരും ചേര്‍ന്ന് 252 സ്ത്രീകള്‍ക്ക് ലോക്‌സഭ സീറ്റില്‍ മത്സരിക്കാന്‍ അവസരം നല്‍കി. ചെറിയ രാഷ്ട്രീയ പാര്‍ട്ടികള്‍ 649 സ്ത്രീകള്‍ക്ക് അവസരം നല്‍കിയപ്പോള്‍ 1,109 സ്വതന്ത്ര വനിതാ സ്ഥാനാര്‍ത്ഥികളും ഈ കാലയളവില്‍ മത്സരിച്ചു.

എല്ലാ പാര്‍ട്ടികളിലും സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം കൊടുക്കുന്നതിന് പ്രശ്‌നമുണ്ട്. ഞാന്‍ കരുതുന്നത് സ്ത്രീകള്‍ക്ക് 50 ശതമാനം പ്രാതിനിധ്യം കൊടുക്കണമെന്നാണ്. എന്നാല്‍ ബിഎസ്പി നേതാവ് മായാവതിപോലും സ്വയം ഇതിന് സമ്മതിക്കില്ല. ഞാന്‍ ഈ കാര്യം പലതവണ ആവര്‍ത്തിച്ചതാണ് അവരോട്. ആ പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് ഒരു പ്രധാന്യവുമില്ല. 
മുന്‍ ബിഎസ്പി നേതാവ് റിതു സിംഗ് 

കോണ്‍ഗ്രസ് ശരാശരി 10 ല്‍ ഒരു സീറ്റ് സ്ത്രീകള്‍ക്ക് നല്‍കുമ്പോള്‍ ബിഎസ്പിയില്‍ ആകെ അഞ്ച് ശതമാനം മാത്രമേ സ്ത്രീ പ്രാതിനിധ്യമുള്ളു. ബിജെപി, സിപിഐ എന്നീ പാര്‍ട്ടികള്‍ 8 ശതമാനം സീറ്റ് സ്ത്രീകള്‍ക്കായി മാറ്റി വയ്ക്കുമ്പോള്‍ സിപിഐഎം 9 ശതമാനം സീറ്റ് നല്‍കുന്നു. കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ 2,780 പേര്‍ മത്സരിച്ചപ്പോള്‍ അതില്‍ 286 പേര്‍ സത്രീകളായിരുന്നു. ബിഎസ്പി 1847 പേരെ മത്സരിപ്പിച്ചപ്പോള്‍ 96 സ്ത്രീകളേയും, ബിജെപി 2490 ല്‍ 196 സ്ത്രീകളേയും മത്സരിപ്പിച്ചു.

രണ്ട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 11 ശതമാനം സീറ്റ് സ്ത്രീകള്‍ക്കായി മാറ്റിവെച്ചിരുന്നു. 2014 ല്‍ ഇത് 13 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ബിജെപി, ബിഎസ്പി എന്നീ പാര്‍ട്ടികള്‍ ഇത് വരെ 10 ശതമാനം എന്ന അതിര്‍ത്തി മറികടന്നിട്ടില്ല. ആറ് തെരഞ്ഞെടുപ്പില്‍ രണ്ടെണ്ണത്തില്‍ സിപിഐഎം 10 ശതമാനം മറികടന്നിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018