Politics

പണ്ടേ ബിജെപിക്കാരായവര്‍ക്ക് വീണ്ടും അംഗത്വം നല്‍കി ശ്രീധരന്‍ പിള്ള; തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ എന്ന വാര്‍ത്താ ശ്രമം മണിക്കൂറുകള്‍ക്കകം പൊളിഞ്ഞു 

നേരത്തെ തന്നെ ബിജെപി അനുഭാവികളായവര്‍ക്ക് വീണ്ടും അംഗത്വം നല്‍കി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി ശ്രീധരന്‍പിള്ള. ശശി തരൂരിന്റെ ബന്ധുക്കള്‍ക്കാണ് ഇന്ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് അംഗത്വം നല്‍കിയത്. ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ എന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരികയും ചെയ്തു.

ശശി തരൂരിന്റെ ചെറിയമ്മ ശോഭന അടക്കമുള്ള 10 ബന്ധുക്കള്‍ ബിജെപി അംഗത്വം സ്വീകരിക്കുന്നുവെന്നായിരുന്നു പ്രഖ്യാപനം. തരൂരിന്റെ ചെറിയമ്മ ശോഭനയും ഭര്‍ത്താവും അംഗത്വം ശ്രീധരന്‍പിള്ളയില്‍ നിന്ന് കൈപ്പറ്റുകയും ചെയ്തു. പരിപാടിക്ക് ശേഷം മാധ്യമങ്ങള്‍ ബന്ധുക്കളുടെ പ്രതികരണം തേടാനെത്തിയപ്പോള്‍ ഇവര്‍ ഒഴിഞ്ഞുമാറുകയും ഫോട്ടോ സെഷനില്‍ സഹകരിച്ചതുമില്ല. എളുപ്പം വേദിയില്‍ നിന്ന് മടങ്ങുകയും ചെയ്തു. പിന്നീട് ഇവരെ മാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോഴാണ് നേരത്തെ തന്നെ ബിജെപി അനുഭാവികളാണ് എന്നും എന്തിനാണ് ഇപ്പോള്‍ പരിപാടി നടത്തിയത് എന്ന് അറിയില്ലെന്നും പ്രതികരിച്ചു.

കര്‍മ്മസമിതി അംഗമായ പദ്മജയാണ് തങ്ങളെ വേദിയിലെത്തിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായില്ല.

ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ നിറഞ്ഞു.

പക്ഷെ ബിജെപിക്കാരെ തന്നെയാണ് വീണ്ടും ബിജെപിക്കാരാക്കിയത് എന്ന് പുറത്തായത് ബിജെപി സംസ്ഥാന നേതൃത്വത്തിന് ക്ഷീണമായി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018