Politics

പത്തനംതിട്ടയില്‍ ‘സുവര്‍ണാവസര’ത്തിനായി ബിജെപിയില്‍ വടംവലി; സുരേന്ദ്രനും രമേശിനും പിള്ളയ്ക്കും പുറമേ കണ്ണന്താനവും രംഗത്ത് 

പത്തനംതിട്ട ലോക്‌സഭാ സീറ്റ് ലഭിക്കാന്‍ ബിജെപിയില്‍ വടംവലി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും നേതാക്കളായ കെ സുരേന്ദ്രനും എം ടി രമേശും സീറ്റിനായി മല്‍സര രംഗത്തിരിക്കെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ടയ്ക്കായി രംഗത്തെത്തി. ശബരിമല യുവതീ പ്രവേശന വിധിയെ തുടര്‍ന്ന് ബിജെപി 'സുവര്‍ണാവസര'മായി കണ്ട് സമരത്തിന് രംഗത്തിറങ്ങിയ പത്തനംതിട്ടയില്‍ അയ്യപ്പ വിശ്വാസികളുടെ വോട്ടില്‍ ജയിക്കാമെന്ന സാധ്യതയാണ് സീറ്റ് വടംവലിക്ക് കാരണം.

തൃശൂരോ പത്തനംതിട്ടയോ കിട്ടാതെ മല്‍സരിക്കാന്‍ നിക്കില്ലെന്ന നിലപാടിലാണ് കെ സുരേന്ദ്രന്‍. അതിനിടയിലാണ് പത്തനംതിട്ട സീറ്റ് ചോദിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തെത്തിയത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തന്നെ സ്ഥാനാര്‍ഥിയാകും. കൊല്ലത്ത് സുരേഷ് ഗോപിയുടെ പേരാണ് ചര്‍ച്ചയാവുന്നത്. സിവി ആനന്ദബോസും കൊല്ലം സീറ്റില്‍ പരിഗണനയിലുണ്ട്.

ആറ്റിങ്ങലില്‍ പി കെ കൃഷ്ണദാസിനാണ് സാധ്യത. തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, ചാലക്കുടി സീറ്റുകളെ ചൊല്ലി ആശയക്കുഴപ്പം രൂക്ഷമാണ്. പാലക്കാട് മുരളീധര വിഭാഗത്തിന് താല്‍പര്യം സി കൃഷ്ണകുമാറിനെയാണ്. ശോഭാ സുരേന്ദ്രന്റെ പേര് ചര്‍ച്ചയായപ്പോഴാണ് മുരളീധര വിഭാഗത്തിന്റെ നിര്‍ദേശം കൃഷ്ണകുമാറിനായെത്തിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018