Politics

പശ്ചിമ ബംഗാളില്‍ ബിജെപിയ്ക്ക് മത്സരിച്ച് ജയിക്കാന്‍ പോന്ന സ്ഥാനാര്‍ത്ഥികളില്ല; തുറന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍   

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പഞ്ചിമ ബംഗാളില്‍ നിന്ന് ബിജെപിയ്ക്ക് മത്സരിച്ച് ജയിക്കാന്‍ മതിയായ സ്ഥാനാര്‍ത്ഥികളില്ലെന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്.

കഠിനധ്വാനികളായ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഞങ്ങള്‍ക്ക് ഉണ്ട്. അസംബ്ലി തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അവരെ മത്സരിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കാന്‍ ശേഷിയുള്ള മതിയായ സ്ഥാനാര്‍ത്ഥികള്‍ ഞങ്ങള്‍ക്കില്ല.
ദിലീപ് ഘോഷ്

മറ്റ് പാര്‍ട്ടിയില്‍ നിന്ന് കൂറുമാറി ബിജെപിയില്‍ എത്തുന്ന നേതാക്കാള്‍ മേല്‍ക്കൈ നേടുന്നത് പാര്‍ട്ടികകത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്നില്ലേ എന്ന ചോദ്യത്തിന് അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും തങ്ങളുടെ പാര്‍ട്ടിയിലില്ലെന്ന് ദിലീപ് ഘോഷ് പറഞ്ഞു. ആര്‍ക്കെങ്കിലും പാര്‍ട്ടിയിലേക്ക് വരണമെങ്കില്‍ തങ്ങള്‍ അവരെ തടയുന്നതെങ്ങനേയെന്നും അത് പാര്‍ട്ടി വിപുലമാക്കുക എന്ന ജോലിയുടെ ഭാഗമല്ലേയെന്നും അദ്ദേഹം ചോദിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് നിയമസഭാ അംഗം കൂടിയായ ഭാട്ട്പാരാ അര്‍ജുന്‍ സിംഗ് കഴിഞ്ഞ വ്യാഴാഴ്ച ബിജെപിയില്‍ ചേര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഘോഷ് നയം വ്യക്തമാക്കിയത്. അടുത്തിടെ തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സിപിഐഎം എന്നീ പാര്‍ട്ടികളില്‍ നിന്ന് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. സംസ്ഥാനത്തെ 42 ലോക്‌സഭ സീറ്റില്‍ 23 എണ്ണം ബിജെപി ലക്ഷ്യമിടുന്നതായി നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു.

അതേ സമയം മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 40 ശതമാനം സ്ത്രീകളെ മത്സരിപ്പിക്കാനിരിക്കുകയാണ്. ദേശീയ പാര്‍ട്ടികള്‍ സ്ത്രീകളെ മത്സരിപ്പിക്കുന്നത് വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കാതിരിക്കുമ്പോഴാണ് തൃണമൂലിന്റെ ശ്രദ്ധേയവും അത്മവിശ്വാസം നിറഞ്ഞതുമായ നീക്കം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018