Politics

രണ്ട് പതിറ്റാണ്ടിന് ശേഷം മുലായവും മായാവതിയും വേദി പങ്കിടും; ഉത്തര്‍പ്രദേശില്‍ എന്‍ഡിഎയ്‌ക്കെതിരെ ഐക്യറാലികള്‍ സംഘടിപ്പിച്ച് പ്രതിപക്ഷം 

രണ്ട് പതിറ്റാണ്ടിനു ശേഷം വേദി പങ്കിടാനൊരുങ്ങി ബിഎസ്പി നേതാവ് മായാവതിയും എസ്പി സ്ഥാപക നേതാവ് മുലായം സിംഗ് യാദവും. ഉത്തര്‍പ്രദേശിലെ മെയിന്‍പൂരിയില്‍ വെച്ച് ഏപ്രില്‍ 19 ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി നടത്തുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലായിരിക്കും ഇരു നേതാക്കളുടേയും സാന്നിധ്യമുണ്ടാകുക.

കേന്ദ്രത്തിലിരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെ താഴെയിറക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്റെ ഭാഗമായാണ് എസ്പി-ബിഎസ്പി ഐക്യം രൂപപ്പെട്ടത്. ഇവരോടപ്പം ആര്‍എല്‍ഡിയും അണിനിരക്കുന്ന 11 റാലി ഏപ്രില്‍ എഴ് മുതല്‍ പത്തുവരെ നടക്കും.

ഏപ്രില്‍ ഏഴിന് ദിയോബന്ദില്‍ സംഘടിപ്പിക്കുന്നതാണ് തങ്ങളുടെ ആദ്യ റാലിയെന്ന് എസ്പി വ്യക്താവ് രാജേന്ദ്ര ചൗധരി അറിയിച്ചു.സഹരണ്‍പൂര്‍, കൈരന, ബിജ്‌നോര്‍, മുസഫര്‍നഗര്‍ എന്നിവയുടെ അയല്‍ജില്ലകളില്‍ നിന്നായിരിക്കും ഇത് ആരംഭിക്കുക. രണ്ടാമത്തെ ഐക്യ റാലി ഏപ്രില്‍ 13 ന് ബദ്വവാനില്‍ സംഘടിപ്പിക്കും. മൂന്നാമത്തെ റാലി ഏപ്രില്‍ 16 ന് ആഗ്രയില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളെല്ലാം അണിനിരന്ന് ഒരുമിച്ച് നടത്തുന്ന നാലാമത്തേ റാലിയാണ് മെയിന്‍പൂരിയില്‍ വെച്ച് മഹാറാലിയായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എസ്പി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി, ആര്‍എല്‍ഡി അജിത് സിംഗ്, എസ്പി നേതാവ് മുലായം സിംഗ് യാദവ് എന്നിവര്‍ റാലിയുടെ ഒരുമിക്കും.

പ്രവര്‍ത്തകരെ പരമാവധി പുറത്തിറക്കുന്നതിനും പ്രതിപക്ഷ പാര്‍ട്ടികളിലുള്ളവര്‍ക്ക് പരസ്പരം സഹോദര്യം ഉടലെടുക്കുന്നതിനും വേണ്ടിയാണ് ഐക്യ റാലി സംഘടിപ്പിക്കുന്നതെന്നാണ് എസ്പി,ബിഎസ്പി വൃത്തങ്ങള്‍ പറയുന്നത്. ഇതിനായി മായവതിയും മുലായവും ഒരുമിച്ചുള്ള റാലിക്കായി നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നുവെന്നും അവര്‍ അറിയിച്ചു.

സ്വന്തം പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുകയും ഇരു പാര്‍ട്ടികളുടേയും അന്തിമ തീരുമാനം ആകുകയും ചെയ്താല്‍ വടക്കന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് നവരാത്രയിലേക്ക് മായാവതി നയിക്കുന്ന ആദ്യ റാലി ആരംഭിക്കും.
അഖിലേഷ് യാദവ്

കോണ്‍ഗ്രസുമായുള്ള സഖ്യത്തെകുറിച്ച് ചോദിച്ചപ്പോള്‍ അത് ഒരുപാട് വൈകിപോയെന്ന് അഖിലേഷ് യാദവ് മറുപടി പറഞ്ഞു. ജനുവരിയില്‍ ഐക്യം രൂപപ്പെട്ടതിനു പിന്നാലെ എസ്പി, ബിഎസ്പി എന്നിവര്‍ 37, 38 എന്നീ നിലകളില്‍ മത്സരിക്കുമെന്ന് അറിയിച്ചിരുന്നു. ആര്‍എല്‍ഡി മൂന്ന് സീറ്റുകളില്‍ മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 73 സീറ്റുകളില്‍ ജയിക്കുമെന്നാണ് ബിജെപിയുടെ അവകാശ വാദം. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ബിജെപിക്ക് രാജ്യത്താകമാനം അത്രയും സീറ്റ് ലഭിച്ചേക്കാം എന്നും അഖിലേഷ് മറുപടി പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018