Politics

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക, വയനാട് ഇടുക്കി സീറ്റുകള്‍ക്കായി തര്‍ക്കം; ഉമ്മന്‍ചാണ്ടിക്കായി ഗ്രൂപ്പ് സമ്മര്‍ദം 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക അന്തിമ തീരുമാനം എ ഐ ഗ്രൂപ്പ് തര്‍ക്കം മൂലം വൈകുന്നു. വയനാട് ഇടുക്കി സീറ്റുകളെ ചൊല്ലിയാണ് പ്രധാനമായും തര്‍ക്കം. തങ്ങളുടെ സിറ്റിംങ് സീറ്റായ വയനാട് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. എന്നാല്‍ ടി സിദ്ധിഖിനായി എ ഗ്രൂപ്പ് സമ്മര്‍ദം ശക്തമാക്കിയതോടെ തീരുമാനം വൈകുകയായിരുന്നു. ഷാനിമോള്‍ ഉസ്മാനോ, കെപിസിസി സെക്രട്ടറി കെ പി അബ്ദുള്‍ മജീദിനെയോ പേരാണ് ഐ ഗ്രൂപ്പ് നിര്‍ദേശിക്കുന്നത്.

ഇടുക്കി സീറ്റിനായി എ ഗ്രൂപ്പ് ഡീന്‍ കുര്യാക്കോസിന്റെ പേരാണ് മുന്നോട്ട് വയ്ക്കുന്നത്. ഇടുക്കിയില്‍ ജോസഫ് വാഴയ്ക്കന്‍ മത്സരിക്കണമെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. വയനാടിന് പുറമെ വടകര സീറ്റിലും ടി സി്ദ്ദിഖിന്റെ പേര് ഉയര്‍ന്നിട്ടുണ്ട്. കെഎസ് യു പ്രസിഡന്റ് കെ എം അഭിജിത്ത്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വിടി ബല്‍റാം എന്നിവരെയും വടകരയിലേക്ക് പരിഗണിക്കുന്നു.

കെസി വേണുഗോപാല്‍ മത്സരിക്കുന്നില്ലെന്ന വ്യക്തമാക്കിയതോടെ ആലപ്പുഴയില്‍ ആര് എന്ന കാര്യത്തിലും വ്യകതതയില്ല. പിസി വിഷ്ണുനാഥിന്റെയും, ഷാനി മോള്‍ ഉസ്മാന്റെയും പേരുകള്‍ ഇവിടെ പരിഗണിക്കുന്നുണ്ട്.

മികച്ച സ്ഥാനാര്‍ത്ഥികളുടെ അഭാവമുളളതിനാല്‍ ഉമ്മന്‍ചാണ്ടി ഇത്തവണ മത്സരിക്കണമെന്ന നിലപാടും നേതാക്കള്‍ക്കുണ്ട്. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടിലാണ് അദ്ദേഹം. കോട്ടയം, പത്തനംതിട്ട, ഇടുക്കി സീറ്റുകളിലെ വിജയത്തിന് ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം വേണമെന്നാണ് നേതാക്കളുടെ അഭിപ്രായം. ഇക്കാര്യത്തില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അന്തിമ തീരുമാനം കൈകൊള്ളും.

എറണാകുളത്ത് കെ വി തോമസിന് പകരം ഹൈബി ഈഡ്ന്‍ മത്സരിക്കണമെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. എ ഐ ഗ്രൂപ്പുകളുടെ പിന്തുണ ഹൈബിക്കുണ്ട്.

പത്തനം തിട്ടയില്‍ ആന്റോ ആന്റണിയും, തിരുവനന്തരപുരത്ത് ശശി തരൂരും, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും തന്നെയായിരിക്കും സ്ഥാനാര്‍ത്ഥികളാകുക. തൃശൂരില്‍ ടിഎന്‍ പ്രതാപന്‍, ചാലക്കുടിയില്‍ ബെന്നി ബെഹന്നാന്‍ എന്നിവര്‍ക്കാണ് സാധ്യത. വൈകീട്ടോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018