Politics

ഡാനിഷ് അലി ജെഡിഎസ് വിട്ട് ബിഎസ്പിയില്‍; അംറോഹ മണ്ഡലത്തില്‍ മത്സരിച്ചേക്കും 

ജനതാദള്‍ എസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി പാര്‍ട്ടി അംഗത്വം രാജിവെച്ച് ബിഎസ്പിയില്‍ ചേര്‍ന്നു. മായാവതി എപ്പോഴാണോ തന്നെ ചുമതലകള്‍ ഏല്‍പ്പിക്കുന്നത് ആ നിമിഷം മുതല്‍ ബിഎസ്പിക്കായുള്ള തന്റെ പ്രചരണങ്ങള്‍ ആരംഭിക്കുമെന്നും ഡാനിഷ് അലി പറഞ്ഞു.

ബിഎസ്പി അഖിലേന്ത്യ പ്രസിഡന്റ് സതീഷ് അലി മിശ്ര ഡാനിഷ് അലിയെ പൂച്ചെണ്ട് നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ജനതാദളിന് വേണ്ടി ആത്മാര്‍ത്ഥമായാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും ദേവഗൗഡയുടെ അനുഗ്രഹം തേടിയതിന് ശേഷമാണ് ബിഎസ്പിയില്‍ ചേര്‍ന്നതെന്നും ഡാനിഷ് അലി പറഞ്ഞു. ഡാനിഷ് അലിയെ അംറോഹ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയേക്കും.

ജനതാദള്‍ എസിന് ഉത്തര്‍പ്രദേശില്‍ വലിയ സംഘടനാ സംവിധാനമില്ല. ഭരണഘടന വലിയ വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തില്‍ ശക്തമായ നേതൃത്വത്തിന് കീഴില്‍ എന്റെ ശേഷിയെ ഉപയോഗപ്പെടുത്താന്‍ ഞാന്‍ തീരുമാനിച്ചെന്ന് ഡാനിഷ് അലി പറഞ്ഞു.

കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജനതാദള്‍ എസ് സീറ്റ് ചര്‍ച്ചയില്‍ പ്രധാനമായി ഇടപെട്ടത് ഡാനിഷ് അലിയായിരുന്നു. കര്‍ണാടകയിലെ ജനതാദള്‍-ബിഎസ്പി സഖ്യം സാധ്യമാക്കിയതിന് പിന്നിലും ഡാനിഷ് അലിക്ക് പ്രധാന റോള്‍ ഉണ്ടായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018