Politics

സീറ്റ് മോഹം ഉപേക്ഷിച്ച് പിജെ ജോസഫ്; കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടു; കേരള കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിനായി പോരാടും 

പാര്‍ട്ടി താത്പര്യത്തിന് വേണ്ടി പാര്‍ലമെന്ററി മോഹത്തില്‍ നിന്ന് മാറുന്നുവെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ്ങ് ചെയര്‍മാന്‍ പിജെ ജോസഫ്. ഇടുക്കി സീറ്റില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ മറ്റൊരു ചിഹ്നത്തില്‍ മത്സരിക്കാന്‍ താത്പര്യമില്ല. അത് കൊണ്ടാണ്‌ സീറ്റ് മോഹം ഉപേക്ഷിക്കുന്നതെന്നും പാര്‍ട്ടിയില്‍ തന്നെ തുടരാനാണ് തീരുമാനമെന്നും പിജെ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കോട്ടയം സീറ്റ് തനിക്ക് തരാതിരിക്കാന്‍ പാര്‍ട്ടിയ്ക്കകത്ത് മനഃപൂര്‍വ്വം പ്രാദേശിക വാദം ഉന്നയിച്ചു. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയപ്പോഴുണ്ടായ നീതിയല്ല തന്റെ കാര്യത്തിലുണ്ടായത്. . ഇപ്പോഴത്തെ തീരുമാനം പരാജയമാണെന്ന് കണക്കാക്കുന്നില്ലെന്നും പാര്‍ട്ടിക്കകത്തെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിനായുള്ള പോരാട്ടം തുടരുമെന്നും പിജെ ജോസഫ് പറഞ്ഞു.

‘കോട്ടയം, ഇടുക്കി, ചാലക്കുടി എന്നിവയില്‍ ഏത് സീറ്റിലും മത്സരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയിലും ഇക്കാര്യം ഉന്നയിച്ചു. ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കിയ രീതിയിലാണെങ്കില്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ തീരേണ്ടതാണ്. എന്നാല്‍ അതുണ്ടായില്ല. കോട്ടയത്തിനു പുറത്തുള്ള സ്ഥാനാര്‍ഥി പറ്റില്ല എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുകയായിരുന്നു
പിജെ ജോസഫ്

തന്നെ മനപ്പൂര്‍വം മാറ്റി നിര്‍ത്താനായി പ്രാദേശികവാദം ഉയര്‍ത്തിയത് യുഡിഎഫ് നേതാക്കളുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു ഇടുക്കി സീറ്റില്‍ തന്നെ മത്സരിപ്പിക്കുക എന്നവര്‍ നിര്‍ദേശിച്ചുവെങ്കിലും ജോസ് കെ മാണി ഇത് പരിഗണിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ സീറ്റുകളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. കോട്ടയത്തെ സ്ഥാനാര്‍തി തോമസ് ചാഴിക്കാടനു വേണ്ടിയും പ്രവര്‍ത്തിക്കും. യുഡിഎഫില്‍ നിന്ന് മാറാന്‍ താത്പര്യമില്ലാത്തതിനാലാണ് സ്വതന്ത്ര്യനായി മത്സരിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018