Politics

ഉമര്‍ ഖാലിദ് മത്സരിക്കാനില്ല; പക്ഷെ പിതാവ് മത്സര രംഗത്തുണ്ട്

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. അതേ സമയം മറ്റ് വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യകുമാറും ഷെഹ്ല റാഷിദും തെരഞ്ഞെടുപ്പ് ഗോദയില്‍ ഉണ്ടായേക്കും. ഉമര്‍ ഖാലിദ് മത്സരിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ പിതാവ് ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

ഉമര്‍ഖാലിദിന്റെ പിതാവും വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ നേതാവുമായ എസ്.ക്യൂ. ആര്‍ ഇല്യാസ് പശ്ചിമബംഗാളിലെ ജംഗിപൂര്‍ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് ആണ് കഴിഞ്ഞ തവണ മണ്ഡലത്തില്‍ വിജയിച്ചത്.

മണ്ഡലത്തിലെ ജനങ്ങളുടെ പരിതാപകരമായ അവസ്ഥ, പ്രധാനമായും മുസ്ലിം ജനവിഭാഗങ്ങളുടെ, അതാണ് തന്നെ മത്സര രംഗത്തേക്ക് എത്തിച്ചതെന്ന് ഇല്യാസ് പറഞ്ഞു. ഏഴ് ലക്ഷം മുതല്‍ എട്ട് ലക്ഷം വരെ ആളുകളാണ് തൊഴിലവസരങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ ഈ മണ്ഡലത്തില്‍ നിന്ന് കേരളത്തിലേക്ക് പോവുന്നത്. ജംഗിപൂരില്‍ മികച്ച ജൂട്ടും മാമ്പഴവും ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ സംസ്‌ക്കരിക്കുന്നത്. കൊല്‍ക്കത്തയിലാണ്. ഇത്തരം കാര്യങ്ങളാണ് തന്റെ പ്രചരണത്തില്‍ പ്രധാനമായും പറയുക എന്ന് ഇല്യാസ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്ന് ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലത്തില്‍ നിര്‍ണ്ണായകമല്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018