Politics

എ-ഐ ഗ്രൂപ്പ് തര്‍ക്കത്തില്‍ എങ്ങുമെത്താതെ കോണ്‍ഗ്രസ് പട്ടിക; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് താല്‍പര്യം മാറ്റി നിര്‍ത്തണമെന്ന് വിഎം സുധീരന്‍ 

കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഇടതുപക്ഷം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് പ്രചാരണത്തില്‍ പാതി വഴി താണ്ടുമ്പോഴും എ-ഐ ഗ്രാപ്പ് തര്‍ക്കത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുകയാണ്. മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ തന്നെ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് തര്‍ക്കത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് താല്‍പര്യം മാറ്റി നിര്‍ത്തണമെന്നാണ് സുധീരന്റെ ശാസന. പാര്‍ട്ടി താല്‍പര്യത്തിന് മുന്‍ഗണന കൊടുക്കണമെന്നാണ് നേതാക്കളോട് സുധീരന്‍ ആവശ്യപ്പെട്ടത്.

ഇന്ന് വൈകിട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് പറയുമ്പോഴും അന്തിമ പട്ടികയെ ചൊല്ലി തര്‍ക്കം മുറുകകയാണ്. ഇടുക്കി, വയനാട് സീറ്റുകളെ ചൊല്ലിയാണ് എ-ഐ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമാകുന്നത്. തങ്ങളുടെ സിറ്റിംങ് സീറ്റായ വയനാട് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. എന്നാല്‍ ടി സിദ്ധിഖിനായി എ ഗ്രൂപ്പ് സമ്മര്‍ദം ശക്തമാക്കിയതോടെ തീരുമാനം വൈകുകയായിരുന്നു. ഷാനിമോള്‍ ഉസ്മാനോ, കെപിസിസി സെക്രട്ടറി കെ പി അബ്ദുള്‍ മജീദിനെയോ ആണ് ഐ ഗ്രൂപ്പ് നിര്‍ദേശിക്കുന്നത്.

ഇടുക്കി സീറ്റിനായി എ ഗ്രൂപ്പ് ഡീന്‍ കുര്യാക്കോസിന്റെ പേരാണ് മുന്നോട്ട് വയ്ക്കുന്നത്. ഇടുക്കിയില്‍ ജോസഫ് വാഴയ്ക്കന്‍ മത്സരിക്കണമെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്.

ഇതിനിടയില്‍ ഉമ്മന്‍ചാണ്ടി മല്‍സരിക്കണമെന്ന സമ്മര്‍ദ്ദവും ഗ്രൂപ്പ് നേതാക്കള്‍ ചെലുത്തുന്നുണ്ട്. ഹൈക്കമാന്‍ഡിനും ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ താല്‍പര്യമുണ്ട്. എന്നാല്‍ മല്‍സരിക്കാനില്ലെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി. ആന്ധ്രയിലേക്ക് തെരഞ്ഞെടുപ്പ് സമിതി ചേരാനിരിക്കെ തിരിച്ചു പോയ ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് അടിയന്തരമായി വിളിപ്പിച്ചിട്ടുണ്ട്. ഇതോടെ വീണ്ടും മല്‍സരരംഗത്ത് ഉമ്മന്‍ചാണ്ടി ഇറങ്ങുമോയെന്ന ചോദ്യം വീണ്ടും ഉയരുകയാണ്.

കോട്ടയം, പത്തനംതിട്ട, ഇടുക്കി സീറ്റുകളിലെ വിജയത്തിന് ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം വേണമെന്നാണ് നേതാക്കളുടെ അഭിപ്രായം. ഇക്കാര്യത്തില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അന്തിമ തീരുമാനം കൈകൊള്ളും.

എറണാകുളത്ത് കെ വി തോമസിന് പകരം ഹൈബി ഈഡ്ന്‍ മത്സരിക്കണമെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. എ ഐ ഗ്രൂപ്പുകളുടെ പിന്തുണ ഹൈബിക്കുണ്ട്.

പത്തനം തിട്ടയില്‍ ആന്റോ ആന്റണിയും, തിരുവനന്തരപുരത്ത് ശശി തരൂരും, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും തന്നെയായിരിക്കും സ്ഥാനാര്‍ത്ഥികളാകുക. തൃശൂരില്‍ ടിഎന്‍ പ്രതാപന്‍, ചാലക്കുടിയില്‍ ബെന്നി ബെഹന്നാന്‍ എന്നിവര്‍ക്കാണ് സാധ്യത. വൈകീട്ടോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018