Politics

രാഹുല്‍ ഗാന്ധിയുടെ രണ്ടാം മണ്ഡലം ദക്ഷിണേന്ത്യയിലോ ? പാര്‍ട്ടിയ്ക്ക് ഉണര്‍വേകാന്‍ സീറ്റുമായി കര്‍ണാടക-തമിഴ്‌നാട് ഘടകങ്ങള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കാനുള്ള സാധ്യതയേറുന്നു. വടക്കേ ഇന്ത്യക്ക് സമാനമായി ദക്ഷിണേന്ത്യയിലും കോണ്‍ഗ്രസിന്റെ ശക്തി ഉറപ്പാക്കാനായി രാഹുല്‍ ഗാന്ധി രണ്ടാം മണ്ഡലമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നില്‍ നിന്ന് ജനവിധി നേരിടണമെന്നാണ് പാര്‍ട്ടിക്കകത്ത് നിന്ന് ആവശ്യമുയരുന്നത്. കേരളം കര്‍ണാടക, തമിഴ്‌നാട് സംസ്ഥാന ഘടകളാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നത്.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്‍പ് 1978ല്‍ ഇന്ദിര ഗാന്ധി ചിക്കമംഗ്ലൂരും 1999ല്‍ സോണിയ ഗാന്ധി ബെല്ലാരിയിലും മത്സരിച്ചത് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഇത്തവണ കര്‍ണാടകത്തില്‍ നിന്ന് ജനവിധി തേടണമെന്ന ആവശ്യമായി മുന്നോട്ട് വന്നത്. അതില്‍ കോണ്‍ഗ്രസ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെങ്കിലും ഇപ്പോള്‍ തമിഴ്‌നാട് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയും അതേ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.

രാഹുല്‍ ഗാന്ധി ദക്ഷിണോന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് മത്സരിച്ചാല്‍ ഹിന്ദി ഹൃദയഭൂമികളിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒതുങ്ങി നില്‍ക്കുന്ന ബിജെപിക്ക് എതിരെ ഇന്ത്യ മുഴുവന്‍ വ്യാപിച്ച പ്രവര്‍ത്തനമാണ് തങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതെന്ന് കോണ്‍ഗ്രസിനും അവകാശപ്പെടാന്‍ കഴിയും. ഉത്തര്‍ പ്രദേശിലെ അമേഠിയില്‍ നിന്ന് രാഹുല്‍ ജനവിധി നേരിടുമെന്ന് പാര്‍ട്ടി അറിയിച്ചു കഴിഞ്ഞെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിച്ചാല്‍ അത് ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം കൂടി മാറ്റിമറിക്കുന്ന ഒന്നാവും.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡി രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. വാരണാസി, വഡോധര എന്നാ മണ്ഡലങ്ങളിലായിരുന്നു മോഡി മത്സരിച്ചത്.

മോഡിയും ബിജെപിയും അധികാരത്തിലെത്തിക്കഴിഞ്ഞതിന് ശേഷം രാജ്യത്തെ ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും തമ്മിലുള്ള വേര്‍തിരിവ് വളരെയധികം വര്‍ധിച്ചിട്ടുണ്ടെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎസ് അളഗരി തുറന്നു പറഞ്ഞു കഴിഞ്ഞു. ഈ വേര്‍തിരിവ് രാഹുല്‍ ഗാന്ധി തമിഴ്‌നാടില്‍ നിന്ന് മത്സരിക്കുന്നതോടെ കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം ദ ഹിന്ദുവിനോട് പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ രണ്ടാം മണ്ഡലം ദക്ഷിണേന്ത്യയിലോ ? പാര്‍ട്ടിയ്ക്ക് ഉണര്‍വേകാന്‍ സീറ്റുമായി കര്‍ണാടക-തമിഴ്‌നാട് ഘടകങ്ങള്‍

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആന്ധ്രയും തെലങ്കാനയും കോണ്‍ഗ്രസിന് ഇപ്പോള്‍ വലിയ സ്വാധീനമൊന്നുമില്ലാത്ത സ്ഥലങ്ങളാണ്. കര്‍ണാടകത്തില്‍ ജെഡിഎസുമായി ഭരണം പങ്കിടുന്നുണ്ട്. തമിഴ്‌നാടില്‍ പാര്‍ട്ടിയ്ക്ക് സംഘടനാ തലത്തില്‍ വലിയ മുന്നേറ്റമില്ല. എന്നാല്‍ കേരളത്തില്‍ പാര്‍ട്ടി എല്ലാ അര്‍ഥത്തിലും ശക്തമാണ്. ദക്ഷിണേന്ത്യയില്‍ നിന്ന് രണ്ടാമതൊരു മണ്ഡലത്തില്‍ കൂടി രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് അത് വലിയ തോതിലുള്ള ഉണര്‍വുണ്ടാക്കും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ്യത്തെ ഏതൊരു സ്ഥലത്തും പിന്തുണയുള്ള, വിജയിക്കുന്ന ഒരു നേതാവാണെന്നും പാര്‍ട്ടിക്ക് പ്രഖ്യാപിക്കാന്‍ കഴിയുന്നതോടെ അത് പ്രധാനമന്ത്രി പദത്തിലേക്ക് രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടുന്നതിനും സഹായകമാകും.

എന്നാല്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശില്‍ നിന്നല്ലാതെ മറ്റൊരു സംസ്ഥാനത്ത് നിന്ന് ജനവിധി തേടുകയെന്നത് തനിക്ക് ആലോചിക്കാന്‍ കഴിയാത്തതാണെന്നാണ് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി പ്രതികരിച്ചിരിക്കുന്നത്. രാഹുലിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നാല് സംസ്ഥാനങ്ങളിലാണ് പാര്‍ട്ടിയെ വിജയത്തിലെത്തിച്ചത്. അതുകൊണ്ട് തന്നെ മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യത്തെ തെറ്റുപറയാനാവില്ലെന്നും അതിനെ മാനിക്കുന്നുണ്ടെന്നും പറഞ്ഞുകൊണ്ടാണ് സിങ്വി ഇപ്പോള്‍ മറ്റൊരു സീറ്റ് ആലോചനയിലില്ലെന്ന് അറിയിച്ചത്.അതുകൊണ്ട് തന്നെ രണ്ടാം മണ്ഡലം എന്ന സാധ്യത തള്ളിക്കളയാനാവില്ല.

രാഹുല്‍ ഗാന്ധിയുടെ രണ്ടാം മണ്ഡലം ദക്ഷിണേന്ത്യയിലോ ? പാര്‍ട്ടിയ്ക്ക് ഉണര്‍വേകാന്‍ സീറ്റുമായി കര്‍ണാടക-തമിഴ്‌നാട് ഘടകങ്ങള്‍

2014ല്‍ മോഡിയ്ക്ക് 5.7 ലക്ഷത്തിലധികം വോട്ട് വഡോദരയില്‍ നേടാനായപ്പോള്‍ ഗുജറാത്തിലെ ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത നേതാവാണ് മോഡിയെന്ന് ബിജെപി സ്ഥാപിച്ചെടുത്തത് പോലെ ഉത്തര്‍പ്രദേശിലെ വാരണാസിയിലെ വിജയം പാര്‍ട്ടിയുടെ വളര്‍ച്ചയും വര്‍ധിപ്പിച്ചു. എസ്പി- ബിഎസ്പി-കോണ്‍ഗ്രസ് എന്നീ ശക്തികളെ തകര്‍ത്ത് മികച്ച വിജയമായിരുന്നു ബിജെപി ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ തവണ നേടിയത്.

അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയായിരിക്കും രാഹുലിനെ എതിര്‍ക്കുക എന്നത് ചില കേന്ദ്രങ്ങളില്‍ വ്യാകുലതകളുണ്ടാക്കിയിട്ടുണ്ടെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ സുരക്ഷിതമായ മറ്റൊരു സീറ്റ് കൂടി കോണ്‍ഗ്രസ് അധ്യക്ഷന് വേണ്ടി തിരയുകയാണെന്നും കരുതുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018