Politics

വടക്കന്‍ വഴി കെവി തോമസിനും പിജെ കുര്യനും ചൂണ്ടയിട്ട് ബിജെപി; എറണാകുളം സീറ്റ് വാഗ്ദാനം; കേന്ദ്ര നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടെന്ന് സൂചന 

സീറ്റ് നിഷേധിച്ചതില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന കെവി തോമസിനായി ബിജെപി നീക്കം തുടങ്ങി. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുന്‍ കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ വഴി കെവി തോമസിനെ ബിജെപിയിലെത്തിക്കാനാണ് കേന്ദ്ര നേതൃത്വം നീക്കം നടത്തുന്നത്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും നിര്‍മ്മല സീതാരാമനും ഫോണ്‍ വഴി കെവി തോമസുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ ദൂതന്‍ കെവി തോമസുമായി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എറണാകുളം സീറ്റ് നല്‍കാമെന്നാണ് വാഗ്ദാനം. ബിജെപിയിലേക്ക് വരാന്‍ കെ വി തോമസ് താല്‍പര്യമറിയിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്ന് ബിജെപി സ്ംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധര്‍പിളള പറഞ്ഞു.

കോണ്‍ഗ്രസ് അനുനയ നീക്കവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ബിജെപി അദ്ദേഹത്തിനായി ചരട് വലി തുടങ്ങിയത്. എറണാകുളത്ത് തന്നെ ഒഴിവാക്കി ഹൈബി ഈഡന് സീറ്റ് നല്‍കിയതില്‍ പരസ്യ പ്രതികരണവുമായി കെവി തോമസ് രംഗത്തെത്തിയിരുന്നു.

സീറ്റ് നിഷേധിച്ചതിന് പിന്നില്‍ എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കളാണെന്ന് കെവി തോമസ് ആരോപിച്ചിരുന്നു. താന്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്നും സഹകരിക്കില്ലെന്നും പറഞ്ഞുവെന്നും, സീറ്റ് നിഷേധിച്ചത് ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ പ്രസംഗം വളച്ചൊടിച്ച് ഹൈക്കമാന്റിനെ തെറ്റിധരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനും കെവി തോമസ് തയ്യാറായിരുന്നില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018