Politics

ഐക്യ തന്ത്രം: യുപിയില്‍ കോണ്‍ഗ്രസ് ഏഴ് സീറ്റില്‍ മല്‍സരിക്കില്ല; അഖിലേഷ്- മായാവതി സഖ്യത്തിനായി ഒഴിച്ചിടല്‍ 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ഏഴു സീറ്റുകളില്‍ മത്സരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്. മണ്ഡലങ്ങള്‍ പൂര്‍ണ്ണമായി മായാവതി അഖിലേഷ് യാദവ് സഖ്യത്തിന് നല്‍കുന്നതിന്റെ ഭാഗമായാണ് ഇവിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നത്.

എസ്പി സ്ഥാപക നേതാവ് മുലായം സിംഗ് മത്സരിക്കുന്ന മെയിന്‍പൂരി, അദ്ദേഹത്തിന്റെ മരുമകന്‍ ദിമ്പിള്‍ യാദവ് മത്സരിക്കുന്ന കണ്വാജ്, ആര്‍എല്‍ഡി നേതാക്കളായ അജിത് സിംഗ്, ജയന്ദ് ചൗധരി പോരാട്ടത്തിനിറങ്ങുന്ന മണ്ഡലങ്ങള്‍, മായാവതി മത്സരിക്കുന്ന മണ്ഡലം എന്നിവ കോണ്‍ഗ്രസ് ഒഴിച്ചിടുന്ന മണ്ഡലങ്ങളില്‍ ഉള്‍പ്പെടും. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജ് ബബര്‍ ആണ് തീരുമാനം അറിയിച്ചത്.

മായാവതി നയിക്കുന്ന ബിഎസ്പിയും അഖിലേഷ് യാദവ് നയിക്കുന്ന എസ്പിയും സഖ്യം രൂപികരിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിഎസ്പി 38, എസ്പി 37 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് നേരത്തെ സഖ്യം അറിയിച്ചത്. ഉത്തര്‍പ്രദേശില്‍ ഗാന്ധി കുടുംബത്തിന്റെ ശക്തി കേന്ദ്രങ്ങളായ അമേഠി, റായ്ബറേലി എന്നി മണ്ഡലങ്ങള്‍ ഒഴിച്ചിടാനും സഖ്യം തീരുമാനിച്ചിരുന്നു.

അടുത്തിടെ അഖിലേഷ് യാദവ് നടത്തിയ പ്രസ്താവനയിലും കോണ്‍ഗ്രസ് യുപിയിലെ സഖ്യത്തിന്റെ ഭാഗമാണെന്ന് പറഞ്ഞിരുന്നു. അതിനാലാണ് അമേഠി, റായ്ബറേലി അവര്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം പരാജയപ്പെട്ടതിനെ തുടന്ന് മായാവതി കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു. പിന്നീട് എസ്പി- ബിഎസ്പി സഖ്യ രൂപീകരണത്തിനു ശേഷമാണ് ബിഎസ്പിയുടെ നിലപാട് മാറിയത്. ഇതിനിടയിലാണ് കോണ്‍ഗ്രസ് സീറ്റ് വിട്ടുനല്‍കുന്ന കാര്യം അറിയിച്ചിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018