Politics

മോഡി തരംഗം ഗുജറാത്തിലില്ല; കോണ്‍ഗ്രസിനനുകൂലമെന്ന് സര്‍വ്വേ 

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ മോഡി തരംഗം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മനാടായ ഗുജറാത്തില്‍ ഇപ്പോഴില്ലെന്ന് സര്‍വ്വേ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ച അതേ പ്രകടനം കോണ്‍ഗ്രസിന് തുടരാനാവുമെന്നാണ് പൊളിറ്റിക്കല്‍ എഡ്ജ് നടത്തിയ സര്‍വ്വേയില്‍ ലഭിച്ച ഫലം.

സര്‍വ്വേ ഫലം പ്രകാരം സംസ്ഥാനത്തെ 26 ലോക്‌സഭ മണ്ഡലങ്ങളില്‍ ബിജെപിക്ക് 16 സീറ്റുകളിലും കോണ്‍ഗ്രസിന് 10 സീറ്റുകളിലും മുന്‍തൂക്കമുണ്ട്. ആകെയുള്ള 26 സീറ്റും കഴിഞ്ഞ തവണ ബിജെപി തൂത്തുവാരിയിരുന്നു. എന്നാല്‍ ഇക്കുറി 10 സീറ്റിന്റെ നഷ്ടമെങ്കിലും ബിജെപിക്കുണ്ടാവുമെന്നാണ് സര്‍വ്വേ ഫലം പറയുന്നത്.

ആനന്ദ്, ജുനഗഡ്, അമ്രേലി, സുരേന്ദ്രനഗര്‍, പട്ടാന്‍, സബര്‍കന്ത എന്നീ സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് സര്‍വ്വേ പറയുന്നു. മറ്റ് നാല് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് അനുകൂല തരംഗമുണ്ട്. ബനസ്‌കന്ത, പാഞ്ച് മഹല്‍, ബറൂച്ച് എന്നീ മണ്ഡലങ്ങളാണ് അത്. കോണ്‍ഗ്രസിനനുകൂലമെന്ന് ഇപ്പോള്‍ സര്‍വ്വേയില്‍ വന്നിരിക്കുന്ന മണ്ഡലങ്ങളെല്ലാം ഗ്രാമീണ മേഖലയില്‍ ആണെന്നതാണ് പ്രത്യേകത. ഇത്തവണ ബിജെപിക്ക് അത്ര എളുപ്പമാകില്ലെന്നും എല്ലാ മണ്ഡലങ്ങളിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടം നടക്കുമെന്നും സര്‍വ്വേ പറയുന്നു.

ബിജെപി കോട്ടയായ സൂറത്തിലും ഇക്കുറി കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച വെച്ചേക്കുമെന്ന് സര്‍വ്വേയിലുണ്ട്. ജിഎസ്ടിയും പട്ടേല്‍ വിഭാഗങ്ങളുടെ രോക്ഷവും ബിജെപിക്കെതിരെ ഇവിടെ പ്രവര്‍ത്തിക്കുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്.

പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിന്റെ വരവ് വലിയ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. സൗരാഷ്്ട്ര മേഖലയില്‍ പരമ്പരാഗതമായി ബിജെപിക്ക് വോട്ട് ചെയ്തിരുന്ന പട്ടേല്‍ വിഭാഗക്കാരെ കോണ്‍ഗ്രസിനോടടുപ്പിക്കാന്‍ ഹര്‍ദികിന് കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ സൗരാഷ്ട്ര മേഖലയില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചത് ഹര്‍ദികിന്റെ പിന്തുണയുടെ ബലത്തിലാണ് എന്നാണ് കോണ്‍ഗ്രസ് അനുമാനം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018