Politics

കെവി തോമസ് യുഡിഎഫ് കണ്‍വീനറായേക്കും; അനുനയ നീക്കവുമായി നേതാക്കള്‍; ആരും അവഹേളിച്ചിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി   

ലോകസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പരസ്യമായി പ്രതിഷേധിച്ച കെവി തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി.മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കെവി തോമസുമായി ഫോണില്‍ സംസാരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരളത്തിന്റെ ചുമതലയുളള അഹമ്മദ് പട്ടേല്‍ എന്നിവര്‍ കെവി തോമസുമായി ചര്‍ച്ച നടത്തും. ഇതിനു ശേഷമായിരിക്കും സോണിയ ഗാന്ധിയുമായി അദ്ദേഹം കൂടി കാഴ്ച നടത്തുക.

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം കെവി തോമസിന് നല്‍കാന്‍ ധാരണയായെന്നാണ് സൂചന. ബെന്നി ബെഹന്നാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണിത്.

കെവി തോമസ് കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. പ്രചാരണത്തിന് അദ്ദേഹം ഉണ്ടാകും, സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ പാര്‍ട്ടി വിടില്ലെന്നും ഉചിതമായ പദവികളോടെ അദ്ദേഹം പൊതുരംഗത്തുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പാര്‍ട്ടിയില്‍ കെവി തോമസിനെ ആരും അവഹേളിച്ചിട്ടില്ല, അദ്ദേഹത്തിന്റെ സേവനം തുടര്‍ന്നും പാര്‍ട്ടിയ്ക്ക് ആവശ്യമാണ്.

എറണാകുളം സീറ്റ് നിഷേധിച്ചതിനെതിരെ ശക്തമായി കെവി തോമസ് രംഗത്തെത്തിയിരുന്നു. സീറ്റ് നിഷേധിച്ചതിന് പിന്നില്‍ എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കളാണെന്ന് കെവി തോമസ് ആരോപിച്ചിരുന്നു. താന്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്നും സഹകരിക്കില്ലെന്നും പറഞ്ഞുവെന്നും, സീറ്റ് നിഷേധിച്ചത് ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ പ്രസംഗം വളച്ചൊടിച്ച് ഹൈക്കമാന്റിനെ തെറ്റിധരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനും കെവി തോമസ് തയ്യാറായിരുന്നില്ല. ഇത് കോണ്‍ഗ്രസിനുളളില്‍ ആശങ്കക്കിടയാക്കിയിരുന്നു.

അടുത്തിടെ ബിജെപിയിലേക്ക് കൂടുമാറിയ ടോം വടക്കന്‍ മുഖേനെ ബിജെപി കെവി തോമസിനായി ചരടുവലി തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എറണാകുളം സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018