Politics

രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഒരു വോട്ട്; ചോദിക്കുന്നത് ഇ ടി അല്ല, പിവി അന്‍വര്‍ 

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ശക്തി പകരാനും മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനും വോട്ട് ചോദിച്ച് ഒരു സ്ഥാനാര്‍ത്ഥിയുണ്ട് പൊന്നാനിയില്‍. ഇങ്ങനെ കേള്‍ക്കുമ്പോള്‍ എല്ലാവരും വിചാരിക്കും അത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വോട്ട് ചോദിക്കുന്നതെന്ന്. അല്ല ഇടതു സ്വതന്ത്രന്‍ പിവി അന്‍വറാണ് രാഹുല്‍ ഗാന്ധിക്ക് ശക്തി പകരാനും മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനും വോട്ട് ചോദിക്കുന്നത്.

രാഹുല്‍ ഗാന്ധിക്ക് ശക്തി പകരാനും മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനും പക്ഷെ ഇടതുപക്ഷം ജയിക്കണമെന്നാണ് അന്‍വര്‍ പറയുന്നത്. ഇടതുപക്ഷം പിന്തുണക്കാനുള്ള സര്‍ക്കാര്‍ ആയിരിക്കും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുക എന്നും അന്‍വര്‍ പറയുന്നു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്നു അന്‍വര്‍ പണ്ട്. പിന്നീട് കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് വിട്ടു. ഡിഐസി ജില്ലാ വൈസ് പ്രസിഡന്റായി. കരുണാകരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോഴും പോയില്ല. പിന്നീട് ഏറനാടും വയനാട്ടിലും സ്വതന്ത്രനായി മത്സരിച്ചു. പിന്നീട് ഇടതു സ്വതന്ത്രനായി നിലമ്പൂരില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് വോട്ടുകള്‍ ലഭിക്കാനാണ് അന്‍വര്‍ രാഹുലിന് വേണ്ടി വോട്ട് ചോദിക്കുന്നതെന്നാണ് വിലയിരുത്തല്‍. നിലമ്പൂരില്‍ ഈ നീക്കം ഫലിച്ചതാണെന്നും പൊന്നാനിയിലും അത് വിജയിക്കുമെന്നാണ് അന്‍വറിനോടൊപ്പം നില്‍ക്കുന്നവരുടെ വിലയിരുത്തല്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018