Politics

കെവി തോമസിന് സീറ്റ് നല്‍കാത്തത് മോഡി ആരാധനയുടെ പേരില്‍, കേരളത്തില്‍ ഇനിയും പലരും പുറത്ത് വരുമെന്ന് ബി ഗോപാലകൃഷ്ണന്‍

എറണാകുളത്ത് സിറ്റിംങ് എംപിയായ കെവി തോമസിന് സീറ്റ് നല്‍കാത്തത് മോഡിയെ പ്രശംസിച്ചതു കൊണ്ടാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കെവി തോമസിനോട് കോണ്‍ഗ്രസ് ചെയ്തത് അനീതി ആണെന്നും നിര്‍ഭാഗ്യകരമായി പോയെന്നും അദ്ദേഹം പറഞ്ഞു.

മോഡിയെ പ്രശംസിച്ചതും മോഡിയോടുളള ആരാധനയുമാണ് സീറ്റ് നിഷേധിച്ചതിന് പ്രധാന കാരണം. സോണിയ ഗാന്ധിയുടെ കിച്ചന്‍ ക്യാബിനറ്റിലെ അംഗമായിരുന്ന വടക്കനും തോമസ് മാഷും പുറത്തായി. ഇനി പലരും മോഡി ആരാധനയുടെ പേരില്‍ കേരളത്തില്‍ ഇനിയും പലരും പുറത്തു വരുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞതായി മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

എറണാകുളത്ത് സിറ്റിംഗ് എംപിയായ കെവി തോമസിനെ ഒഴിവാക്കി എംഎല്‍എ ആയ ഹൈബി ഈഡനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിനെതിരെ അദ്ദേഹം ശക്തമായി രംഗത്ത് വന്നിരുന്നു.

ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സീറ്റ് നിഷേധിച്ചതില്‍ താന്‍ ദുഖിതനാണെന്നും ഏഴു തവണ വിജയിച്ചതും പ്രായമായതും തന്റെ തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരു ഗ്രൂപ്പിന്റെയും ആളല്ലെന്നും ജനങ്ങള്‍ക്കൊപ്പം ഇനിയും രാഷ്ട്രീയ പ്രവര്‍ത്തനം തുടരുമെന്നും കെവി തോമസ് പറഞ്ഞിരുന്നു. കറിവേപ്പില പോലെ തന്നെ വലിച്ചെറിയാന്‍ സാധ്യമല്ല എന്നായിരുന്നു പ്രസ്താവന.

വടകര, വയനാട്, ആലത്തൂര്‍, ആലപ്പുഴ എന്നീ നാലു മണ്ഡലങ്ങളിലൊഴികെ കോണ്‍ഗ്രസ് ഇന്നലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. എറണാകുളത്ത് ഹൈബി ഈഡന്‍, തൃശൂരില്‍ ടിഎന്‍ പ്രതാപന്‍, ചാലക്കുടിയില്‍ ബെന്നി ബെഹന്നാന്‍, മാവേലിക്കരയില്‍ സുരേഷ് കൊടുക്കിന്നില്‍, ഇടുക്കി ഡീന്‍ കുര്യാക്കോസ്, കാസര്‍കോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കണ്ണൂര്‍ കെ സുധാകരന്‍, കോഴിക്കോട് എംകെ രാഘവന്‍, തിരുവനന്തപുരം ശശി തരൂര്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018