Politics

പ്രത്യയശാസ്ത്രത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ കോണ്‍ഗ്രസും ഡിഎംകെയും പോലുള്ള പാര്‍ട്ടികളുമായി സഖ്യം; സിപിഐഎം 

നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ മനസ്സിലാക്കിക്കൊണ്ടും പ്രത്യയശാസ്ത്രത്തില്‍ വെള്ളം ചേര്‍ക്കാതെയുമാണ് തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് സഖ്യമെന്ന് സിപിഐഎം പിബി അംഗം ജി രാമകൃഷ്ണന്‍. സഖ്യത്തിലെ എല്ലാ കക്ഷികളും ഒരേ പോലെയും ഗൗരവത്തോടെയും കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന എഐഎഡിഎംകെയും ജനാധിപത്യത്തിനും മതേതരത്വത്തിനും ഉണ്ടാക്കുന്ന അപകടത്തെ നോക്കികാണുന്നു എന്നും രാമകൃഷ്ണന്‍ പറഞ്ഞു.

സിപിഐഎംല്‍ നിന്ന് വ്യത്യസ്തമായ പ്രത്യയശാസ്ത്രവും സാമ്പത്തിക നയങ്ങളും ഉള്ള കോണ്‍ഗ്രസിനെ പോലെയുള്ള പാര്‍ട്ടികളുമായി എങ്ങനെ സഖ്യം എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജി രാമകൃഷ്ണന്‍. മുസ്ലിം ലീഗും തമിഴ്‌നാട് മുസ്ലിം മുന്നേറ്റ കഴകം പോലെയുള്ള പാര്‍ട്ടികളുമായുള്ള സഖ്യത്തെ കുറിച്ച് ബിജെപി നേതാക്കള്‍ നടത്തുന്ന വിമര്‍ശനത്തെ കുറിച്ചും ജി രാമകൃഷ്ണന്‍ പ്രതികരിച്ചു.

സിപിഐഎം എന്തിന് വേണ്ടിയാണോ നിലക്കൊള്ളുന്നത് അത് പോലെ പോരാടുന്ന പാര്‍ട്ടികളാണ് ഇതേ പാര്‍ട്ടികളുമെന്നായിരുന്നു ജി രാമകൃഷ്ണന്റെ പ്രതികരണം. ഡിഎംകെ നയിക്കുന്ന മതേതര സഖ്യം മതേതരത്വം, ജനാധിപത്യം, സാമ്പത്തിക നയങ്ങള്‍ എന്നീ വിഷയങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഉന്നയിക്കുക എന്നും ജി രാമകൃഷ്ണന്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018