Politics

വയനാടിനെ ചൊല്ലി എ-ഐ ​ഗ്രൂപ്പ് തർക്കം, നാല് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാകാതെ കോൺ​ഗ്രസ്; ഡൽഹിയിൽ ഇന്നും ചർച്ച

വയനാട് സീറ്റിനായി എ, ഐഗ്രൂപ്പുകൾ കടുംപിടുത്തം തുടർന്നതോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാകാതെ കോൺഗ്രസ്. തർക്കം തീർക്കാൻ ഗ്രൂപ്പ് നേതാക്കളുമായി ഡൽഹിയിൽ ഇന്നും ചർച്ച തുടരും, അന്തിമ തീരുമാനത്തിനായി ഉമ്മൻചാണ്ടിയും ഇന്ന് ഡൽഹിയിലെത്തും.

കോൺഗ്രസിന്റെ ഉറച്ച സീറ്റായ വയനാട് സംബന്ധിച്ച് എ ഐ ഗ്രൂപ്പുകൾ വിട്ടു വീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതോടെയാണ് സ്ഥാർത്ഥി നിർണയം വഴിമുട്ടിയത്. ടി സിദ്ദിഖിനെ സ്ഥാനാർത്ഥി ആക്കണമെന്ന ആവശ്യത്തിൽ നിന്ന് ഉമ്മൻചാണ്ടിയും, സീറ്റ് വിട്ട് നൽകാനാകില്ലെന്ന നിലപാടിൽ രമേശ് ചെന്നിത്തലയും ഉറച്ച് നിൽക്കുകയായിരുന്നു. വയനാട് സീറ്റില്ലെങ്കിൽ മത്സരിക്കില്ലെന്ന നിലപാടിലാണ് സിദ്ദിഖ്, വടകര സീറ്റ് നൽകാമെന്ന് വാ ഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. മുല്ലപ്പളളിക്ക് പകരക്കാരനായി വടകരയിൽ മുതിർന്ന നേതാവ് മത്സരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

വയനാട്ടിൽ ഷാനിമോൾ ഉസ്മാനും വടകരയിൽ വിദ്യാ ബാലകൃഷ്ണനും മത്സരിക്കട്ടെയെന്നാണ് ഐ ഗ്രൂപ്പ് നിർദേശം. ഇത് എ ഗ്രൂപ്പ് അം ഗീകരിക്കാത്ത സാഹചര്യത്തിലാണ് ഉമ്മൻചാണ്ടിയെ ഡൽഹിയിലേക്ക് വിളിച്ചിരിക്കുന്നത്. ഷാനി മോൾ ഉസ്മാന് ആലപ്പുഴ നൽകാമെന്ന നിർദേശത്തോടെ ഐ ഗ്രുപ്പും വഴങ്ങിയിട്ടില്ല. ആലപ്പുഴയിൽ ഈഴവ സ്ഥാനാർത്ഥി വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

ആലപ്പുഴയിൽ എഎ ഷുക്കൂറിന്റെ പേരും, ആറ്റിങ്ങലിൽ അടൂർ പ്രകാശിന്റെ പേരും പരിഗണനയിൽ ഉണ്ട്.

ഇന്ന് കേരളത്തിന്റെ ചുമതലയുളള എഐസിസി സെക്രട്ടറി മുകുൾ വാസ്നിക്, കെസി വേണു ഗോപാൽ എന്നിവർ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടി, മുല്ലപ്പളളി എന്നീ നേതാക്കളുമായി ചർച്ച നടത്തും.

നിലവിൽ 12 സീറ്റുകളിലേക്കാണ് കോൺ ഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്ടിൽ തർക്കം തുടരുന്നതിനാൽ ആറ്റിങ്ങൽ, വടകര, ആലപ്പുഴ സീറ്റുകളിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാകാത്ത അവസ്ഥയിലാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018