Politics

മോഡിയുടെ വാരണാസി ലക്ഷ്യമിട്ട് ഗംഗയിലൂടെ പ്രിയങ്ക ഗാന്ധിയുടെ യാത്ര; പ്രയാഗ് രാജില്‍ നിന്ന് മൂന്ന് ദിവസത്തെ ‘ബോട്ട് പ്രചാരണ’ത്തിന് തുടക്കം 

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗംഗാനദിയില്‍ മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന നദീയാത്ര ആരംഭിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പിനായി ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം. പ്രയാഗില്‍ നിന്ന് ഇന്ന് തുടങ്ങുന്ന യാത്ര പ്രധാനമന്ത്രി നരേന്ദ്ര മോഡി മത്സരിക്കുന്ന വാരണാസിയിലാണ് അവസാനിക്കുന്നത്.

140 കിലോമീറ്റര്‍ ദൂരമൂള്ള സഞ്ചാരത്തില്‍ തീരുമാനിക്കപ്പെട്ട സ്ഥലങ്ങളില്‍ ഇറങ്ങി ജനങ്ങളോട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെടും. നദി തടത്തില്‍ താമസിക്കുന്ന പിന്നോക്ക ജാതി സംഘടനകളുടേയും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടേയും സഹായം ഉറപ്പുവരുത്തുവാനും യാത്ര സഹായകരമാകുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

കഴിഞ്ഞ കുറേ വര്‍ഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നിന്നിരുന്ന പ്രിയങ്കാ ഗാന്ധി ഇക്കഴിഞ്ഞ ജനുവരിയിലാണ് വീണ്ടും സജീവ രാഷ്ടീയത്തിലേക്ക് ഇറങ്ങിയത്.

ഗംഗാനദി സത്യത്തിന്റേയും സമത്വത്തിന്റേയും രൂപമാണ്. ഇത് ഗംഗ-യമുന സംസ്‌കാരത്തിന്റെ പ്രതീകവുമാണ്. അത് മനുഷ്യരില്‍ വ്യത്യാസം കാണുന്നില്ല. ഗംഗ ഉത്തര്‍പ്രദേശിന്റെ ജീവിതമെന്നതിനോടപ്പം അവളുടെ പിന്തുണ എന്നെ നിങ്ങളില്‍ എത്തിക്കും.
പ്രിയങ്ക ഗാന്ധി

ഗംഗായാത്രയ്ക്കിടെ വിവിധ ഇടങ്ങളിലെ ദര്‍ഗ സന്ദര്‍ശിക്കുവാന്‍ പ്രിയങ്കാഗാന്ധിക്ക് പദ്ധതിയുണ്ട്. ഗംഗാനദി വൃത്തിയാക്കുമെന്ന ബിജെപി സര്‍ക്കാരിന്റെ നടപ്പാകാത്ത വാഗ്ദാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രചരണം നടത്തുക, പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സിആര്‍പിഎഫ് സൈനികന്‍ മഹേഷ് രാജ് യാദവിന്റെ കുടുംബത്തെ സന്ദര്‍ശിക്കുക എന്നിങ്ങനെയാണ് മറ്റ് പരിപാടികള്‍.

ഞായറാഴ്ച ലഖ്‌നൗവില്‍ മുത്തശ്ശി ഇന്ദിരാ ഗാന്ധി ജനിച്ച വിടായ പ്രയാഗ് രാജിലെ സ്വരാജ് ഭവനില്‍ പ്രിയങ്ക ഒരു രാത്രി ചിലവഴിച്ചിരുന്നു. ഹോളി ആഘോഷത്തിനു മുന്നോടിയായി ഗംഗാ യാത്ര ബുധനാഴ്ച വാരണാസിയില്‍ അവസാനിപ്പിക്കാനാണ് തീരുമാനം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018