Politics

‘വടകരയില്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ വേണ്ട’; ഹൈക്കമാന്റിന് ഫാക്‌സ് സന്ദേശ പ്രവാഹം 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം സംസ്ഥാന ഗ്രൂപ്പ് തര്‍ക്കത്തില്‍ തട്ടി എവിടെയുമെത്താതെ നില്‍ക്കുമ്പോള്‍ വടകരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അസ്വസ്ഥതകള്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ എഐസിസിക്ക് മുന്നിലേക്ക് എത്തിക്കുകയാണ്. വടകരയില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ വേണ്ടെന്ന് ഹൈക്കമാന്‍ഡിന് ഫാക്‌സ് സന്ദേശങ്ങളുടെ പ്രവാഹമാണ്. കോഴിക്കോട്ടേയും കണ്ണൂരിലേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എഐസിസി ആസ്ഥാനചത്തേക്ക് നിരന്തരം ഫാക്‌സ് സന്ദേശങ്ങളയക്കുന്നത്.

വടകരയില്‍ സിറ്റിങ് എംപിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ മല്‍സരിക്കാനില്ലെന്ന് തീരുമാനിച്ചതോടെയാണ് വടകരയിലെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് കീറാമുട്ടിയായത്. സിപിഐഎം ശക്തനായ പി ജയരാജനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതോടെ ആര്‍എംപിയും ശക്തമായ പോരാട്ടത്തിന് കോപ്പുകൂട്ടിയിരുന്നു. മുല്ലപ്പള്ളിയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന് അറിയിച്ച ആര്‍എംപി പിന്നീട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാമെന്ന് അറിയിച്ചപ്പോഴും കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനായിട്ടില്ല.

പുതുമുഖങ്ങളുടെ പേര് കേട്ട് തുടങ്ങിയതോടെയാണ് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ വേണ്ടെന്ന ശക്തമായ അഭിപ്രായം വടകരയിലെ പാര്‍ട്ടി അണികളില്‍ നിന്നുണ്ടായത്. ആദ്യ ഘട്ടത്തില്‍ വിദ്യ ബാലകൃഷ്ണന്റെ പേര് ചര്‍ച്ചചെയ്‌തെങ്കിലും പി ജയരാജനെതിരെ കൂടുതല്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം ഉയര്‍ന്നതോടെ ആ പേര് ഒഴിവാക്കിയെന്നാണ് സൂചന.

വടകരയില്‍ ടി സിദ്ദിഖിനെ മത്സരിപ്പിക്കാനുള്ള നിര്‍ദേശം വന്നിരുന്നുവെങ്കിലും വയനാട് സീറ്റില്ലെങ്കില്‍ ഇത്തവണ മറ്റിടങ്ങളില്‍ പരിഗണിക്കേണ്ട എന്ന നിലപാടിലാണ് ടി സിദ്ദിഖ്. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ പേര് ചര്‍ച്ചചെയ്‌തെങ്കിലും അവരും വിസമ്മതം അറിയിച്ചു.

അഡ്വ പ്രവീണ്‍ കുമാര്‍, സജീവ് മറോളി എന്നീ പേരുകളാണ് ഇപ്പോള്‍ വടകരയില്‍ ചര്‍ച്ചയിലുള്ളത്. ഇന്ന് വൈകീട്ട് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പറയുന്ന കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇപ്പോഴും തര്‍ക്കത്തില്‍ തന്നെയാണ് വടകര, വയനാട് സീറ്റുകളുടെ കാര്യത്തില്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018