Politics

മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് ഗോവയില്‍ സഖ്യകക്ഷികളുടെ സമ്മര്‍ദം, വിട്ടുവീഴ്ചയില്ലാതെ ബിജെപി; അധികാരം നിലനിര്‍ത്താന്‍ അര്‍ദ്ധരാത്രിയിലും ചര്‍ച്ച 

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തിന് പിന്നാലെ സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെ ഭാവി സഖ്യകക്ഷികളുടെ തീരുമാനത്തെ ആശ്രയിച്ചായി. അധികാരം നിലനിര്‍ത്താന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി ഇന്നലെ അര്‍ധരാത്രി തന്നെ ഗോവയിലെത്തി സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിട്ടില്ല.

സഖ്യ കക്ഷികളായ മഹാരാഷ്ട്ര ഗോമാന്തക് പാര്‍ട്ടി (എം.ജി.പി), ഗോവ ഫോര്‍വാഡ് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച. യോഗത്തില്‍ മുഖ്യമന്ത്രി പദത്തിനായുള്ള ആവശ്യം എംജിപിയും ഫോര്‍വേര്‍ഡ് പാര്‍ട്ടിയും ഉന്നയിച്ചു കഴിഞ്ഞു. എന്നാല്‍ സ്ഥാനം വിട്ടു നല്‍കാന്‍ ബിജെപി തയ്യാറല്ല. മറുവശത്ത് അധികാരം പിടിക്കാന്‍ ശക്തമായ നീക്കങ്ങളുമായി കോണ്‍ഗ്രസും മുന്നില്‍ തന്നെയുണ്ട്.

ബിജെപി എംഎല്‍എ ഫ്രാന്‍സിസ് ഡിസൂസയുടെ മരണത്തെത്തുടര്‍ന്ന് പരീക്കര്‍ സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും തങ്ങളെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് ശനിയാഴ്ച ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കത്തു നല്കിയിരുന്നു. പരീക്കര്‍ കൂടി മരിച്ചതോടെ 40 അംഗ നിയമസഭയില്‍ 35 അംഗങ്ങളാണുള്ളത്. അതില്‍ ബിജെപിയുടെ അംഗസംഖ്യ 12 ആയി കുറയുകയും ചെയ്തു. നിലവില്‍ 14 അംഗങ്ങളുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.

മൂന്ന് എംഎല്‍എമാരുള്ള എംജിപി നേതാവ് സുദിന്‍ ധവലികര്‍ തങ്ങളുടെ ആവശ്യം ഗഡ്കരിയെ അറിയിച്ചു. ബിജെപിക്കായി പലതവണ ത്യാഗം സഹിച്ചിട്ടുണ്ടെന്നും ഇത്തവണ തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്നുമാണ് ഇന്നലെ ധവ്‌ലികര്‍ ആവശ്യപ്പെട്ടത്. ഒപ്പം മൂന്ന് എംഎല്‍എമാരുളള ഫോര്‍വേര്‍ഡ് പാര്‍ട്ടിയും ബിജെപിയുടെ പിന്തുണ പിന്‍വലിക്കുന്ന കാര്യം പരിശോധിക്കുമെന്നറിയിച്ചു കഴിഞ്ഞു.

മനോഹര്‍ പരീക്കറിനാണ് തങ്ങള്‍ പിന്തുണ നല്‍കിയിരുന്നത്. അല്ലാതെ ബിജെപിക്കല്ല. ഇനി ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ നല്‍കേണ്ടതുണ്ടോ എന്ന കാര്യം പുനഃപരിശോധിക്കുമെന്നായിരുന്നു ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി ഇന്നലെ അറിയിച്ചത്. ഇതോടെയാണ് അധികാരം നിലനിര്‍ത്താനായി ബിജെപി തിരക്കിട്ട നീക്കങ്ങള്‍ നടത്തിയത്. മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകുമെന്നാണ് ബിജെപി നേതാവ് മിഷേല്‍ ലോബോ അറിയിച്ചിരിക്കുന്നത്.

പരീക്കറെ പോലെ മറ്റ് കക്ഷികള്‍ക്കു കൂടി സ്വീകാര്യനായ മറ്റൊരു നേതാവ് ഇല്ലാത്തതാണ് ബിജെപിയ്ക്ക് തിരിച്ചടിയായത്. മുന്‍ ബിജെപി നേതാവും കോണ്‍ഗ്രസ് എംഎല്‍എ ആയ ദിഗംബര്‍ കാമത്തിനെ പാര്‍ട്ടിയില്‍ തിരികെയത്തിച്ച് മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടയയിരുന്നു പരീക്കറുടെ മരണം. ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത കാമത്തും നിഷേധിച്ചിട്ടുണ്ട്.

ഏറെ നാളായി അര്‍ബുദ ബാധിതനായിരുന്ന മനോഹര്‍ പരീക്കര്‍ ഇന്നലെ രാത്രിയാണ് വിടവാങ്ങിയത്. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് പനാജിയില്‍ നടക്കും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ദില്ലിയില്‍ പ്രത്യേക അനുശോചന യോഗം ചേര്‍ന്നതിന് ശേഷം പ്രാധാനമന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരും ഗോവയിലെത്തും. രാജ്യമെങ്ങും ദുഖാചരണത്തിനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് .

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018