Politics

ഗോവയില്‍ കരുക്കള്‍ നീക്കി കോണ്‍ഗ്രസ്, ഗവര്‍ണറെ കണ്ടു; പരീക്കറുടെ മരണത്തിന് ശേഷം ബിജെപിയെ അങ്കലാപ്പിലാക്കി സഖ്യകക്ഷികളും 

മനോഹര്‍ പരീക്കറുടെ മരണത്തിന് പിന്നാലെ ആശങ്കയിലായ ഗോവന്‍ രാഷ്ട്രീയത്തെ കൈപ്പിയിടിലൊതുക്കാന്‍ കരുക്കള്‍ നീക്കി കോണ്‍ഗ്രസ്. നിലവിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുണ്ടെന്ന് ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു. പരീക്കറുടെ മരണത്തോടെ ഗോവയില്‍ ബിജെപി സഖ്യം ഇല്ലാതായെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേവല ഭൂരിപക്ഷമുള്ള കോണ്‍ഗ്രസിനെ ക്ഷണിക്കണമെന്നും ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിലെ 14 എംഎല്‍എമാരാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.

ഭരണഘടനാപരമായ തീരുമാനമെടുക്കുമെന്നും നാല് ദിവസത്തിനകം അന്തിമതീരുമാനമുണ്ടാകുമെന്നും ഗവര്‍ണര്‍ അറിയിച്ചെന്നാണ് വിവരം.

കോണ്‍ഗ്രസിന്റ നീക്കങ്ങള്‍ മുന്നില്‍കണ്ട് ഘടക കക്ഷികളെ ഏതുവിധേനയും കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളള്‍ ബിജെപിയും ആരംഭിച്ചു. പരീക്കറുടെ മരണത്തിന് പിന്നാലെ അധികാരം നിലനിര്‍ത്താന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇന്നലെ എംജിപിയുമായും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായും ചര്‍ച്ച നടത്തിയിരുന്നു. സ്പീക്കര്‍ പ്രമോദ് സാവന്തിന്റെയും വിശ്വജിത്ത് റാണെയുടെയും പേരുകളാണ് ബിജെപി മുന്നോട്ടുവക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.

സഖ്യസര്‍ക്കാരിലെ ബിജെപി എംഎല്‍എ ഫ്രാന്‍സിസ് ഡിസൂസയുടെ മരണവും രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിയും 40 അംഗങ്ങളുണ്ടായിരുന്ന നിയമസഭയെ 37 അംഗങ്ങളിലേക്ക് ചുരുക്കിയിരുന്നു. പരീക്കര്‍ കൂടി മരിച്ചതോടെ സഭയില്‍ 36 അംഗങ്ങളാണുള്ളത്. അതില്‍ ബിജെപിയുടെ അംഗസംഖ്യ 12ഉം കോണ്‍ഗ്രസിന്റെത് 15ഉം ആണ്.

2017ലെ ഗോവന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും ജനകീയ നേതാവും കേന്ദ്രമന്തിയുമായിരുന്ന പരീക്കറിനെ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് സഖ്യസര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു ബിജെപി.

എന്നാല്‍ ബിജെപിക്കല്ല, മനോഹര്‍ പരീക്കറിനാണ് തങ്ങള്‍ പിന്തുണ നല്‍കിയിരുന്നതെന്നും ഇനി ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ നല്‍കേണ്ടതുണ്ടോ എന്ന കാര്യം പുനഃപരിശോധിക്കുമെന്നുമാണ് സഖ്യകക്ഷികളില്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെതടക്കമുള്ള നിലപാട്. മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകുമെന്നാണ് ബിജെപി നേതാവ് മിഷേല്‍ ലോബോ അറിയിച്ചിരിക്കുന്നത്.

പരീക്കറെ പോലെ മറ്റ് കക്ഷികള്‍ക്കു കൂടി സ്വീകാര്യനായ മറ്റൊരു നേതാവ് ഇല്ലാത്തതാണ് ബിജെപിയ്ക്ക് തിരിച്ചടിയായത്. മുന്‍ ബിജെപി നേതാവും കോണ്‍ഗ്രസ് എംഎല്‍എ ആയ ദിഗംബര്‍ കാമത്തിനെ പാര്‍ട്ടിയില്‍ തിരികെയത്തിച്ച് മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടയയിരുന്നു പരീക്കറുടെ മരണം. ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത കാമത്തും നിഷേധിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018