Politics

പവന്‍ കല്യാണ്‍ ഗോദയിലിറങ്ങുന്നത് ഇടതുപക്ഷത്തോടും ബിഎസ്പിയോടും കൂടെ; സീറ്റ് ധാരണയായി 

പ്രമുഖ സിനിമാ താരമായ പവന്‍ കല്യാണിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനസേന ആന്ധ്രപ്രദേശില്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുകയാണ്. ജനസേന ബിഎസ്പിയോടും ഇടതുപക്ഷവുമായും സഖ്യമായാണ് മത്സരിക്കുന്നത്.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ജനസേന-ബിഎസ്പി-ഇടതുപക്ഷ സഖ്യം മത്സരിക്കും. നിയമസഭ തെരഞ്ഞെടുപ്പില്‍ 175 നിയമസഭ സീറ്റുകളില്‍ 140 എണ്ണത്തില്‍ ജനസേന മത്സരിക്കും. ബിഎസ്പി 21 സീറ്റുകളില്‍ മത്സരിക്കും. സിപിഐഎമ്മും സിപിഐയും ഏഴ് സീറ്റുകള്‍ വീതം മത്സരിക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളില്‍ 18 എണ്ണത്തില്‍ ജനസേന മത്സരിക്കും. ബിഎസ്പി മൂന്ന് സീറ്റുകളിലാണ് മത്സരിക്കുക. സിപിഐയും സിപി ഐഎമ്മും രണ്ട് സീറ്റുകള്‍ വീതം മത്സരിക്കും.

മൂന്ന് സംവരണ മണ്ഡലങ്ങളിലാണ് ബിഎസ്പി മത്സരിക്കുക. ചിറ്റൂര്‍, തിരുപ്പതി, ബപട്‌ല എന്നീ സീറ്റുകളാണ് അവ. സിപിഐഎം കര്‍ണ്ണൂലിലും നെല്ലൂരും മത്സരിക്കും. സിപിഐ അനന്തപുരമു, കടപ്പ മണ്ഡലങ്ങളില്‍ മത്സരിക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് യുദ്ധം നടക്കുമെന്ന് ബിജെപി തന്നോട് പറഞ്ഞതായി പവന്‍ കല്യാണ്‍ നേരത്തെ പറഞ്ഞിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഞാന്‍ പറഞ്ഞിരുന്നു യുദ്ധം വരാന്‍ പോവുകയാണെന്ന്. നിങ്ങള്‍ മനസ്സിലാക്കണം എന്ത് തരത്തിലുള്ള അന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത് എന്നും പവന്‍ കല്യാണ്‍ പറഞ്ഞു.

യുദ്ധം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. രണ്ട് രാജ്യങ്ങള്‍ക്കും വലിയ നാശം ഉണ്ടാക്കുകയും ചെയ്യും. ദേശസ്‌നേഹം എന്നത് ബിജെപിയുടെ മാത്രമായ ഒന്നല്ല. ബിജെപിയേക്കാള്‍ പത്തിരട്ടി ദേശസ്‌നേഹികളാണ് നാമെന്നും അന്ന്‌ പവന്‍ കല്യാണ്‍ പറഞ്ഞു.

മുസ്ലിംങ്ങള്‍ ദേശസ്‌നേഹം തെളിയിക്കേണ്ട കാര്യമില്ലെന്നും സമൂഹത്തില്‍ മതവര്‍ഗീയ പടര്‍ത്തുന്ന ശ്രമങ്ങളെ ജനസേന പ്രവര്‍ത്തകര്‍ പരാജയപ്പെടുത്തുമെന്നും അന്ന്‌ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018