Politics

ഗോവയില്‍ ബിജെപി ഭരണം തുടരും; പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഇന്ന് രാത്രിയെന്ന് സൂചന  

പ്രമോദ് സാവന്ത് 
പ്രമോദ് സാവന്ത് 

ഗോവയില്‍ ബിജെപി നേതൃത്തിലുള്ള ഭരണം തുടരും. മനോഹര്‍ പരീക്കറുടെ നിര്യാണത്തേത്തുടര്‍ന്ന് ഒഴിഞ്ഞുകിടന്ന മുഖ്യമന്ത്രിസ്ഥാനം ഗോവ അസംബ്ലി സ്പീക്കര്‍ പ്രമോദ് സാവന്ത് ഏറ്റെടുക്കും. രണ്ട് ഘടകകക്ഷികള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാനും ധാരണയായി. നിലവിലെ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ (ഗോവ ഫേര്‍വേഡ് പാര്‍ട്ടി), മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി) നേതാവ് സുദിന്‍ ധവാലിക്കര്‍ എന്നിവര്‍ക്കാണ് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുക. സത്യപ്രതിജ്ഞ ഇന്ന് രാത്രി തന്നെ നടന്നേക്കുമെന്നാണ് സൂചന.

മനോഹര്‍ പരീക്കറുടെ മരണത്തിന് പിന്നാലെ ഗോവന്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് കരുക്കള്‍ നീക്കിയിരുന്നു. നിലവിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുണ്ടെന്ന് ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു. പരീക്കറുടെ മരണത്തോടെ ഗോവയില്‍ ബിജെപി സഖ്യം ഇല്ലാതായെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേവല ഭൂരിപക്ഷമുള്ള കോണ്‍ഗ്രസിനെ ക്ഷണിക്കണമെന്നും ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിലെ 14 എംഎല്‍എമാരാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.

കോണ്‍ഗ്രസിന്റ നീക്കങ്ങള്‍ മുന്നില്‍കണ്ട് ഘടക കക്ഷികളെ ഏതുവിധേനയും കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളള്‍ ബിജെപിയും ആരംഭിച്ചു. പരീക്കറുടെ മരണത്തിന് പിന്നാലെ അധികാരം നിലനിര്‍ത്താന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇന്നലെ എംജിപിയുമായും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായും ചര്‍ച്ച നടത്തിയിരുന്നു.   

സഖ്യസര്‍ക്കാരിലെ ബിജെപി എംഎല്‍എ ഫ്രാന്‍സിസ് ഡിസൂസയുടെ മരണവും രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിയും 40 അംഗങ്ങളുണ്ടായിരുന്ന നിയമസഭയെ 37 അംഗങ്ങളിലേക്ക് ചുരുക്കിയിരുന്നു. പരീക്കര്‍ കൂടി മരിച്ചതോടെ സഭയില്‍ 36 അംഗങ്ങളാണുള്ളത്. അതില്‍ ബിജെപിയുടെ അംഗസംഖ്യ 12ഉം കോണ്‍ഗ്രസിന്റേത് 15ഉം ആണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018