Politics

‘ഫാസിസ്റ്റുകളോട് ദയ കാണിച്ചാല്‍ നിങ്ങള്‍ക്ക് തല തന്നെ നഷ്ടപ്പെടും’; വടകരയിലെ യുഡിഎഫ് പിന്തുണക്ക് വിശദീകരണവുമായി ആര്‍എംപിഐ നേതാവ് 

വടകരയില്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാതെ യുഡിഎഫിനെ പിന്തുണക്കാനാണ് ആര്‍എംപിഐ തീരുമാനം. ഇതിനെ തുടര്‍ന്ന് ആര്‍എംപിഐക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു സോഷ്യല്‍ മീഡിയയിലും പുറത്തും.

പാര്‍ട്ടിയുടെ സ്ഥാപക നേതാവ് ടിപി ചന്ദ്രശേഖരന്റെ നിലപാടുകളെ ആര്‍എംപിഐ ബലികഴിച്ചെന്നാണ് പ്രധാന വിമര്‍ശനമായി ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് വിശദീകരണവുമായി രംഗതെത്തിയിരിക്കുകയാണ് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെഎസ് ഹരിഹരന്‍. ഫേസ്ബുക്കിലൂടെയാണ് ഹരിഹരന്റെ വിശദീകരണം.

കെഎസ് ഹരിഹരന്റെ പ്രതികരണം...

കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം ശ്രദ്ധ നേടുന്ന മണ്ഡലമാണ് വടകര.ടി പി ചന്ദ്രശേഖരന്റെ വധത്തിനു ശേഷം വടകരയിലെ രാഷ്ട്രീയ ചലനങ്ങളെല്ലാം എല്ലാവരും ശ്രദ്ധിക്കാറുണ്ട്. അതു കൊണ്ടാണ് ഇക്കുറി പി ജയരാജൻ അവിടെ മത്സരിക്കുമെന്ന വാർത്ത വന്നപ്പോൾ മുതൽ വടകരയിലെ എതിർ സ്ഥാനാർത്ഥി ആരാണെന്ന ചോദ്യ o ഉയർന്നത്.പൊതുമണ്ഡലത്തിൽ ഉയർന്നു വന്ന ഉത്തരം കെ കെ രമ എന്നായിരുന്നു. എന്നാൽ ആർ എം പി ഐ രമയെ പൊതു സ്വതന്ത്രയാക്കി മത്സരിപ്പിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടില്ല. അത്തരം പാർലമെന്ററി അഭ്യാസ പ്രകടനങ്ങൾ ഞങ്ങളുടെ അജണ്ടയിലില്ല 'രമക്കു വേണ്ടി ഏതെങ്കിലും യു ഡി എഫ് നേതാവിനോട് ശുപാർശ നടത്തി സീറ്റു പിടിക്കാൻ ഒരാളൂം ശ്രമിച്ചില്ല. പക്ഷേ വടകരയിൽ അനായാസം പി.ജയരാജൻ ജയിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല' കാരണം പന്ത്രണ്ടു വർഷം മുമ്പ് ആർ എം പി രൂപീകരിച്ച് ടി പി പുതിയൊരു രാഷ്ട്രീയത്തിനു തുടക്കം കുറിച്ചപ്പോൾ സി പി എം നേരിട്ട പ്രതി സന്ധി പരിഹരിക്കാൻ പിണറായി ചൂമതല പ്പെടുത്തിയത് പി ജയരാജനെ ആയിരുന്നു.പ്രശ്ന പരിഹാരത്തിന്റെ ഭാഗമായി ആദ്യം വെട്ടി വീഴ്ത്തപ്പെട്ടത് ആർഎംപി നേതാവ് പി ജയരാജനായിരുന്നു. സഖാവിന് പതിനാ റ് വെട്ടേറ്റിരുന്നു കണ്ണൂരിൽ നിന്നുള്ള പാർടി ക്രിമിനലുകളുടെ ആദ്യത്തെ വിജയകരമായ ഓപ്പറേഷനായിരുന്നു അത്.പിന്നെയും പിന്നെ യു o അവർ വന്നു കൊണ്ടിരുന്നു. അവരിൽ ഒരു സംഘം ടി പി യെ അമ്പത്തൊന്നു വെട്ടിന് അവസാനിപ്പിച്ചു: എന്നിട്ടും അവരുടെ രക്തദാഹം അവസാനിച്ചില്ല. പക്ഷേ ആർ എം പി അവസാനിച്ചില്ല. ഞങ്ങൾ ഒഞ്ചിയത്തു നിന്നും ഇന്ത്യ യോളം വളർന്നു നിരവധി ഇടതു പക്ഷ സുഹൃത്തുക്കൾ ഞങ്ങൾക്ക് ഉണ്ടായി.വി ശാല ഇടതുപക്ഷ ഐക്യത്തിനു വേണ്ടി ഞങ്ങൾ വാദിക്കുമ്പോഴും ഞങ്ങൾക്കുനേരെ കൊലക്കത്തിയുമായി കണ്ണരിൽ നിന്ന് വാഹനങ്ങളിൽ ക്രിമിനലുകൾ വന്നു കൊണ്ടേയിരുന്നു: അവരെ അയക്കാൻ ചുമതലപ്പെട്ട യാൾ ഇപ്പോൾ സ്ഥാനാർത്ഥിയായി വരുമ്പോൾ ഞങ്ങൾ അദ്ദേഹത്തെ മാലയിട്ട് സ്വീകരിച്ച് വിജയിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരോട് ഞങ്ങൾ ക്ഷമ ചോദിക്കുകയാണ്. ഞങ്ങൾ അദ്ദേഹത്തെ തോൽപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന് വടകരയിൽ നിറവേറ്റാനുള്ള ദൗത്യം എന്താണെന്നു ഞങ്ങൾക്കു നന്നായറിയാം. കാരണം ഞങ്ങളിൽ പല രും ആ കളരിയിൽ പഠിച്ച വരാണ്. അതെങ്ങനെ നിറവേറ്റപ്പെടുമെന്നും എങ്ങിനെ പ്രതിരോധിക്കണമെന്നും ഞങ്ങൾക്കറിയാം.ഫാസിസ്റ്റുകളോട് ദയ കാണിച്ചാൽ നിങ്ങ ൾക്ക് തല തന്നെ നഷ്ടപ്പെടും

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018