Politics

‘സ്വന്തം പിഴവുകള്‍ കോണ്‍ഗ്രസിന്റെ മേല്‍ ചാരാമെന്ന് മോഡി കരുതേണ്ട’; അഞ്ച് വര്‍ഷം ഭരിച്ചിട്ട് മുന്‍ഗാമികളുടെ പിന്നിലൊളിക്കുന്നത് എന്തിനെന്ന് യെച്ചൂരി 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തെറ്റുകള്‍ക്ക് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വന്തം തെറ്റുകള്‍ക്ക് കോണ്‍ഗ്രസിനെ പഴി പറയുന്നതാണ് മോഡിയുടെ ഇപ്പോഴത്തെ ശീലമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി പറഞ്ഞു. അഞ്ച് വര്‍ഷം ഭരിച്ചു കഴിഞ്ഞിട്ടും തന്റെ തെറ്റുകളില്‍ നിന്ന് ഒളിച്ചോടാന്‍ മുന്‍ഗാമികളുടെ പിന്നിലൊളിക്കാനാണ് മോഡി ശ്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

ഹരിയാനയിലെ ജിന്ദില്‍ ഇടതു പാര്‍ട്ടികള്‍ ഒരുമിച്ച് നടത്തുന്ന പൊതുറാലിയിലാണ് യെച്ചൂരി പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

എന്തിനാണ് മോഡി സര്‍ക്കാരിന്റെ ഭരണകാലത്ത് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് യെച്ചൂരി ചോദിച്ചു. രാജ്യത്തിന്റെ ഖേദകരമായ അവസ്ഥയുടെ കുറ്റം കോണ്‍ഗ്രസിന്റെ വാതില്‍പ്പടിയില്‍ കൊണ്ടിടുന്നത് പ്രധാനമന്ത്രിയുടെ ശീലമായിട്ടുണ്ടെന്നും യെച്ചൂരി ആരോപിച്ചു.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പവൃത്തികള്‍ക്ക് ജനങ്ങള്‍ വോട്ടുകൊണ്ട് ശിക്ഷിച്ചു. അഞ്ചുവര്‍ഷത്തിനിപ്പുറം നരേന്ദ്രമോഡിക്ക് ഒരിക്കലും തന്റെ പ്രവൃത്തിയുടെ പരിണതഫലത്തില്‍ നിന്ന് ഓടി ഒളിക്കാന്‍ കഴിയില്ല. 
സീതാറാം യെച്ചൂരി  

രാജ്യത്തിലെ മുഴുവന്‍ ദേശീയ സ്വത്തുക്കള്‍ മോഡി സ്വകാര്യവല്‍ക്കരിക്കുകയും കോര്‍പ്പറേറ്റ് കൂട്ടുകാര്‍ക്ക് നല്‍കുകയായിരുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി ആരോപിച്ചു. രാജ്യത്തെ മഹാഭൂരിപക്ഷവും ഹീനമായ ദാരിദ്ര്യത്താല്‍ കഷ്ടതയനുഭവിക്കുന്ന വേളയില്‍ രാജ്യത്തിന്റെ 73 ശതമാനം സമ്പത്തും കയ്യടക്കിവയ്ക്കുന്നത് ജനസംഖ്യയുടെ ഒരു ശതമാനം ആളുകളാണ്. റഫേല്‍ ഇടപാടിലൂടെ ജനങ്ങള്‍ വിശ്വസിച്ചേല്‍പ്പിച്ച 30,000 കോടി രൂപയാണ് മോഡി തന്റെ പാപ്പരായ സുഹൃത്ത് അനില്‍ അംബാനിയെ സഹായിക്കാനായി ഉപയോഗിച്ചത്.

രാഷ്ട്രീയ ലാഭത്തിനായി ഇപ്പോള്‍ ബിജെപി പുല്‍വാമ ഭീകരാക്രമണത്തിനുശേഷം സൈനികര്‍ നടത്തിയ ബലാക്കോട്ട് വ്യോമാക്രമണത്തെ ഉപയോഗിക്കുകയാണ്. രാജ്യത്തിന്റെ പര്യായമാണ് മോഡിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമെന്ന് കരുതരുത്. മോഡിയുടെ കാവല്‍ക്കാരന്‍ പ്രചരണം വെറും കള്ളമാണ്. ജനങ്ങളാണ് യഥാര്‍ത്ഥ കാവല്‍ക്കാര്‍ അവരുടെ ചുമതലയാണ് മോഡിയില്‍ നിന്ന് വിമോചിപ്പിക്കുക എന്നത് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018