Politics

കെ മുരളീധരന്‍ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി; കടത്തനാട്ടില്‍ തീപ്പൊരി പാറും 

കെ മുരളീധരന്‍ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. അനിശ്ചിതങ്ങള്‍ക്കൊടുവിലാണ് മുതിര്‍ന്ന നേതാവിനെ തീരുമാനിച്ച് കോണ്‍ഗ്രസ് പ്രശ്‌നത്തെ മറികടന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ എതിരിടാന്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ആലോചനയാണ് കെ മുരളീധരന്‍ എന്ന പേരിലെത്തിയത്.

നിലവില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എയാണ് മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായിരുന്ന കെ മുരളീധരന്‍. ഗ്രൂപ്പ് തര്‍ക്കത്തില്‍ വടകരയടക്കം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുകയും കോണ്‍ഗ്രസ് പ്രതിസന്ധിയിലാകുകയും ചെയ്ത ഘട്ടത്തിലാണ് മല്‍സരത്തിന് കെ മുരളീധരന്‍ തയ്യാറായത്.

വടകരയില്‍ സിറ്റിങ് എംപിയായ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വടകരയിലെ സ്ഥാനാര്‍ത്ഥിത്വം തര്‍ക്കമായത്. വടകരയില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ വേണ്ടെന്ന് അറിയിച്ച് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹൈക്കമാന്‍ഡിന് ഫാക്‌സ് സന്ദേശങ്ങളയയ്ക്കുക പോലും ചെയ്തു.

കോഴിക്കോട്ടേയും കണ്ണൂരിലേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എഐസിസി ആസ്ഥാനത്തേക്ക് നിരന്തരം ഫാക്‌സ് സന്ദേശങ്ങളയച്ചത്. . സിപിഐഎം ശക്തനായ പി ജയരാജനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതോടെ ആര്‍എംപിയും ശക്തമായ പോരാട്ടത്തിന് കോപ്പുകൂട്ടിയിരുന്നു. മുല്ലപ്പള്ളിയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന് അറിയിച്ച ആര്‍എംപി പിന്നീട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാമെന്ന് അറിയിച്ചപ്പോഴും കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനായില്ല.

ഒടുവില്‍ വൈകിയെങ്കിലും ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ വടകരയില്‍ പി ജയരാജനെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

പുതുമുഖങ്ങളുടെ പേര് കേട്ട് തുടങ്ങിയതോടെയാണ് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ വേണ്ടെന്ന ശക്തമായ അഭിപ്രായം വടകരയിലെ പാര്‍ട്ടി അണികളില്‍ നിന്നുണ്ടായത്. ആദ്യ ഘട്ടത്തില്‍ വിദ്യ ബാലകൃഷ്ണന്റെ പേര് ചര്‍ച്ചചെയ്‌തെങ്കിലും പി ജയരാജനെതിരെ കൂടുതല്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം ഉയര്‍ന്നതോടെ ആ പേര് ഒഴിവാക്കി. അഡ്വ പ്രവീണ്‍ കുമാര്‍, സജീവ് മറോളി എന്നീ പേരുകള്‍ പിന്നീട് വടകരയില്‍ ചര്‍ച്ചയായി. ഒടുവില്‍ കെ മുരളീധരന്‍ കോണ്‍ഗ്രസിനായി ഗോദയിലിറങ്ങുകയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018