Politics

ലേറ്റായി വന്താലും ലേറ്റസ്റ്റായി വന്ന് ഞെട്ടിച്ച് വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; അടുത്ത അനുയായിയില്‍ നിന്ന് തട്ടിത്തെറിച്ച് കെ മുരളീധരനിലേക്ക് 

ഇത്രയും ദിവസം കോണ്‍ഗ്രസ് കേട്ട വിമര്‍ശനങ്ങള്‍ക്ക് ഗംഭീരമായി മറുപടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് വടകരയിലെ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചിലൂടെ. പല പേരുകളിലൂടെ മാറി മറിഞ്ഞ് അവസാനം പി ജയരാജനോട് ഏറ്റുമുട്ടാന്‍ ശേഷിയുള്ള കേരളത്തിലെ മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കിയാണ് കോണ്‍ഗ്രസിന്റെ മറുപടി.

ടി സിദ്ധിഖിന്റെയും വിദ്യാ ബാലകൃഷ്ണന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും അവസാനം കെ പ്രവീണ്‍ കുമാറിന്റെ പേരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്നപ്പോഴും ആരും പ്രതീക്ഷിച്ചില്ല കെ മുരളീധരനാവും വടകരയില്‍ സ്ഥാനാര്‍ത്ഥിയെന്ന്. താന്‍ പ്രതിനീധീകരിച്ച മണ്ഡലത്തില്‍ മത്സരത്തിനിറങ്ങണമെന്ന മുല്ലപ്പള്ളിയുടെ വാക്കുകളെ കേട്ടാണ് മുരളീധരന്‍ വടകരയില്‍ പോരിനിറങ്ങാന്‍ തയ്യാറായത്.

നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന്റെ ആനുകൂല്യം എല്‍ഡിഎഫ് ആവോളം നുകരവേയാണ് കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. ഇതോടെ ഒരു റൗണ്ട് പര്യടനം പൂര്‍ത്തിയാക്കിയ പി ജയരാജന്റെ മേല്‍ക്കെ തകര്‍ക്കാമെന്നും കോണ്‍ഗ്രസ് കണക്കുക്കൂട്ടുന്നത്.

കോഴിക്കോട് എംപിയായിരുന്നു എന്നതും ജില്ലയിലെ വിപുലമായ ബന്ധങ്ങളുംമുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാധീനിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന്റെയും ആര്‍എംപിഐയുടേയും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ വേണം എന്ന ആവശ്യവും കെ മുരളീധരനിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018