Politics

‘24 മണിക്കൂര്‍ കൂടി തരാം, വേണ്ട മാറ്റം വരുത്താം’; ബംഗാളില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകള്‍ ഒഴിച്ചിട്ട് ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം  

തങ്ങളുടെ സിറ്റിങ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച കോണ്‍ഗ്രസിന് ധാരണയിലെത്താന്‍ 24 മണിക്കൂര്‍ കൂടി സമയം നല്‍കി പശ്ചിമ ബംഗാളിലെ ഇടതുമുന്നണി. 2014 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച നാല് സീറ്റുകള്‍ ഒഴിച്ചിട്ട് 38 സീറ്റുകളില്‍ ലെഫ്റ്റ് ഫ്രണ്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 'നല്ല പ്രതികരണത്തിനായി' ഒരു ദിവസത്തെ സമയം കോണ്‍ഗ്രസിന് നല്‍കുകയാണെന്നും അവരുടെ മറുപടിക്ക് അനുസരിച്ച് തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വരുത്തുമെന്നും ഇടതുമുന്നണി അദ്ധ്യക്ഷന്‍ ബിമന്‍ ബോസ് പറഞ്ഞു.

കോണ്‍ഗ്രസ് ഇന്നലെ ഏകപക്ഷീയമായി 11 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ ജയിച്ച റായ്ഗഞ്ചും മുറാഹിബാദും ഉള്‍പ്പെടെയായിരുന്നു അത്. തുടക്കത്തില്‍ സിപിഐഎമ്മും കോണ്‍ഗ്രസും ജയിച്ച ആറ് സീറ്റുകളേക്കുറിച്ച് തര്‍ക്കമൊന്നുമുണ്ടായിരുന്നില്ല. അവര്‍ സ്ഥാനാര്‍ത്ഥികളേ പ്രഖ്യാപിച്ച സ്ഥിതിക്ക് ഞങ്ങള്‍ക്കും അത് ചെയ്യാതെ തരമില്ലായിരുന്നു. എന്നിരിക്കലും എല്ലാം നഷ്ടപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് കഴിഞ്ഞ തവണ ജയിച്ച നാല് സീറ്റുകളില്‍ ഞങ്ങള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നില്ല. ഈ നല്ല പ്രവൃത്തിയ്ക്ക് കോണ്‍ഗ്രസില്‍ നിന്ന് നല്ല പ്രതികരണമുണ്ടാകണം. അവരില്‍ നിന്ന് നല്ല മറുപടി ലഭിച്ചില്ലെങ്കില്‍ ഞങ്ങള്‍ മറിച്ചു ചിന്തിക്കും.  
ബിമന്‍ ബോസ്  

തങ്ങളുടെ പരമാവധി ബിജെപി വിരുദ്ധവും തൃണമൂല്‍ വിരുദ്ധവുമായ അഭ്യര്‍ത്ഥനയോട് കോണ്‍ഗ്രസ് സഹകരിച്ചാല്‍ പട്ടികയില്‍ മാറ്റം വരുത്താമെന്ന് ഇടതുമുന്നണി നേതാവ് പറഞ്ഞു. പക്ഷെ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ എത്രയും പെട്ടെന്ന് വേണം. ഈ അവസ്ഥയില്‍ അധികം കാത്തുനില്‍ക്കാന്‍ ആകില്ല. നാളെ 4: 30 വരെ കാത്തിരിക്കും. മറുപടി പറയാന്‍ കോണ്‍ഗ്രസിന് 24 മണിക്കൂര്‍ സമയമുണ്ട്. ഈ വിഷയത്തില്‍ ഒരിക്കല്‍ കൂടി ചര്‍ച്ച നടത്താനും ചാഞ്ചാട്ടം നടത്താതെ പരിഹാരമുണ്ടാക്കാനും അവസരമുണ്ട്. ബിജെപി വിരുദ്ധ, തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ പരമാവധിയാക്കാനുള്ള തങ്ങളുടെ ആത്മാര്‍ത്ഥയാണ് ഇത് വ്യക്തമാക്കുന്നതെന്നും ബിമന്‍ ബോസ് കൂട്ടിച്ചേര്‍ത്തു.

2014 തെരഞ്ഞെടുപ്പില്‍ ബര്‍ഹാംപോര്‍, ജങ്കിപൂര്‍, ഉത്തര മാല്‍ഡ, ദക്ഷിണ മാല്‍ഡ എന്നിങ്ങനെ നാല് മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ജയിച്ചത്. റായ്ഗഞ്ച്, മൂര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നിന്നായി ഇടതുമുന്നണിയ്ക്ക് രണ്ട് എംപിമാരെ ലഭിച്ചു.  

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര മാള്‍ഡയില്‍ വിജയിച്ച മൗസം ബേനസീര്‍ നൂര്‍ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നേരത്തെ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലങ്ങളാണ് കഴിഞ്ഞ തവണ സിപിഐഎം വിജയിച്ച റായ്ഗഞ്ച്, മുര്‍ഷിദാബാദ് എന്നിവ. അതിനാല്‍ ഈ സീറ്റുകള്‍ ഇത്തവണ തങ്ങള്‍ക്ക് വേണമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. തരില്ലെന്ന നിലപാടില്‍ സിപിഐഎമ്മും ഉറച്ചു നിന്നതോടെയാണ് സഖ്യ തര്‍ക്കം ആരംഭിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018