Politics

‘കുഞ്ഞാപ്പു’വിനെ ചൊല്ലി ആലപ്പുഴയില്‍ വാക്‌പോര്; ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റിനെ സ്ത്രീവിരുദ്ധനെന്ന് ആരോപിച്ച് എം ലിജു 

ആലപ്പുഴ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാനെതിരെ കരുനാഗപ്പിള്ളി സിപിഐഎം ഏരിയാ സെക്രട്ടറിയും ഡിവൈഎഫ്‌ഐ മുന്‍ പ്രസിഡന്റുമായ പി ആര്‍ വസന്തന്‍ സ്ത്രീവിരുദ്ധ ട്രോള്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ആലപ്പുഴ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എം ലിജു. അതേ സമയം സിപിഐഎം പ്രവര്‍ത്തകന്റെ കുട്ടിയെ വെച്ചാണ് ആ ട്രോള്‍ എന്നും സ്ത്രീവിരുദ്ധമായൊന്നും പോസ്റ്റില്‍ ഇല്ലെന്നാണ് പിആര്‍ വസന്തന്റെ പ്രതികരണം.

ആലപ്പുഴയില്‍ ഷാനി മോള്‍ മത്സരിക്കുന്നതറിഞ്ഞ കുഞ്ഞാപ്പു എന്ന വാക്കുകളില്‍ ഒരു കുട്ടിയുടെ ഫോട്ടോയോടെയാണ് ട്രോള്‍. ഇന്നോവേഷന്‍ കരുനാഗപ്പള്ളി എന്ന പേജില്‍ വന്ന ട്രോള്‍ ആണ് പിആര്‍ വസന്തന്‍ പോസ്റ്റ് ചെയ്തത്. ഈ ട്രോള്‍ സ്ത്രീ വിരുദ്ധമാണെന്നാണ് എം ലിജു ആരോപിക്കുന്നത്. പിആര്‍ വസന്തന്‍ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് ലിജു ആരോപണവുമായി രംഗതെത്തിയത്.

എം ലിജുവിന്റെ ആരോപണം......

ആലപ്പുഴ പാർലമെൻറിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ശ്രീമതി ഷാനി മോൾ ഉസ്മാനെ പ്രഖ്യപിച്ചതിനെ കുറിച്ച് Dyfl മുൻ സംസ്ഥാന പ്രസിഡൻറും കരുനാഗപ്പള്ളി CPM ഏരിയ സെക്രട്ടറിയുമായ ശ്രീ PR വസന്തന്റെ പ്രതികരണമാണിത്
എത്ര നിന്ദ്യമായ സ്ത്രീ വിരുദ്ധതയും അസഹിഷ്ണുതയുമാണ് ഇതിൽ വ്യക്തമാകുന്നത്. ഒരു യുവജനപ്രസ്ഥാനത്തെ സംസ്ഥാന തലത്തിൽ നയിച്ച ഒരു നേതാവിന്റെ നിലവാരമാണിത്.
ഈ സമീപനത്തെ cpm അംഗീകരിയ്ക്കുന്നുണ്ടോ ? ഇല്ലെങ്കിൽ ഇദേ ദഹത്തെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്താൻ CPm തയ്യാറാകണം.
ഈ തരം താണ പരാമർശനത്തിനെതിരെ നിയമ നടപടി സ്വീകരിയ്ക്കാനും ഇലക്ഷൻ കമ്മീഷനെ സമീപിയ്ക്കാനും കോൺഗ്രസ്സ് പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

പിആര്‍ വസന്തന്റെ പ്രതികരണം....

ആലപ്പുഴ മണ്ഡലത്തിലെ UDF സ്ഥാനാർത്ഥിയെ സംബന്ധിച്ച ഒരു ട്രോൾ ഞാൻ fb യിൽ പോസ്റ്റ് ചെയ്യുകയുണ്ടായി,,, UDF സ്ഥാനാർത്ഥികൾക്ക് ഇതിനകം ബാലികേറാമല യായി മാറിയ ആലപ്പുഴയിൽ മത്സരിക്കുന്നതിൽ നിന്ന് മുതിർന്ന നേതാക്കൾ ആകെ ഓടി ഒളിക്കുകയും ഒടുവിൽ പല മണ്ഡലങ്ങളിൽ മാറി മാറി പരിഗണിക്കപ്പെട്ട് ഉപേക്ഷിച്ച ഒരാൾ ആലപ്പുഴയിൽ സ്ഥാനാർത്ഥിയായി എത്തുന്നു എന്നും അറിയാൻ കഴിഞ്ഞതുമായ സാഹചര്യത്തിലാണ് കോൺഗ്രസുകാരുടെ ആകെ നിരാശയെ പ്രതിഫലിപ്പിക്കുന്ന ഒരു ട്രോൾ ഞാൻ എന്റെ പോസ്റ്റിൽ ഇട്ടത്,,, എന്നാൽ ആ ട്രോളിലെ "കുഞ്ഞാപ്പു " എന്ന കുഞ്ഞിന്റെ പേര് "കുഞ്ഞാപ്പ "എന്ന് തെറ്റിദ്ധരിക്കാൻ ഇടയുണ്ടെന്ന് ചില സുഹൃത്തുക്കൾ അറിയിച്ചതിനാലും മറ്റൊന്നും പറയാനില്ലാത്ത വലത് പക്ഷത്തിന്റെ ദുർ വ്യാഖ്യാനങ്ങൾക്ക് മറുപടി നൽകാൻ ഈ വിലപ്പെട്ട സമയം വിട്ടുകൊടുക്കേണ്ടതില്ല എന്ന് തോന്നിയതിനാലും ഞാൻ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു,,, ഈ ഇലക്ഷൻ കാലഘട്ടത്തിൽ വിവാദങ്ങൾ കെട്ടിയേൽപ്പിച്ച് ജനകീയ പ്രശ്നങ്ങളിൽ നിന്നും വികസന ചർച്ചകളിൽ നിന്നും ഒഴിഞ്ഞു മാറാനുള്ള UDF ശ്രമങ്ങൾക്ക് വഴങ്ങി നിൽക്കാൻ എന്തായാലും ഞങ്ങൾ തയ്യാറല്ല,,, വിവാദമല്ല കരുനാഗപ്പള്ളിയുടെ വികസനമാകട്ടെ നമ്മുടെ ചർച്ചയുടെ ഇടം.തുറന്ന സംവാദത്തിന് ഞങ്ങൾ തയ്യാർ,,, നിങ്ങളോ,,,??

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018