Politics

‘മനോഹര്‍ പരീക്കര്‍ മോഡിയുടെ റഫാല്‍ ഇടപാടിന്റെ ആദ്യ ഇര’; ഗോവയിലേക്കുള്ള മടക്കം കരാറിലെ ഭിന്നതയെ തുടര്‍ന്നെന്ന് എന്‍സിപി 

പിടിഐ 
പരീക്കറിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ 
പരീക്കറിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ 

ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മരണത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി എന്‍സിപി. മോഡിയുടെ റഫാല്‍ ഇടപാടിന്റെ ആദ്യ ഇരയാണ് പരീക്കര്‍ എന്ന് എന്‍സിപി എംഎല്‍എ ജിതേന്ദ്ര ഔഹാദ് വ്യക്തമാക്കി. റഫാലില്‍ ഭിന്ന അഭിപ്രായം പറഞ്ഞതിനെത്തുടര്‍ന്നാണ് പരീക്കറിന് കേന്ദ്രമന്ത്രിസ്ഥാനം നഷ്ടമായതെന്നും ഔഹാദ് കൂട്ടിച്ചേര്‍ത്തു.

മനോഹര്‍ പരീക്കര്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായിരിക്കെയാണ് റഫാല്‍ കരാറില്‍ ഇന്ത്യ ഒപ്പുവക്കുന്നത്. പരീക്കറിന് ഈ ഇടപാട് ശരിയല്ലെന്ന അഭിപ്രായമുണ്ടായിരുന്നു. ഇത് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹം ഡല്‍ഹിയില്‍നിന്നും ഗോവയ്ക്ക് വണ്ടികയറേണ്ടി വന്നത്.
ജിതേന്ദ്ര ഔഹാദ്

പാന്‍ക്രിയാസ് കാന്‍സറിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മനോഹര്‍ പരീക്കര്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.

മനോഹര്‍ പരീക്കര്‍ വിദ്യാസമ്പന്നനും നല്ല വായനശീലവുമുള്ള ആളായിരുന്നു. റഫാല്‍ ഇടപാടില്‍ ഇന്ത്യ ഒപ്പുവച്ചതിലെ വിയോജിപ്പുകളെ തുടര്‍ന്നാണ് അദ്ദേഹം ഗോവയിലേക്ക് മടങ്ങിയെത്തിയത്. അദ്ദേഹം ദുഃഖിതനായിരുന്നു. അദ്ദേഹം ഇല്ലാത്തപ്പോള്‍ ഇത് പറയുന്നതില്‍ നൈതികമായ പ്രശ്‌നങ്ങളുണ്ടെന്ന് എനിക്കറിയാം. പക്ഷേ, റഫാല്‍ ഇടപാടിന്റെ ആദ്യ ഇരയായിരുന്നു അദ്ദേഹം.
ജിതേന്ദ്ര ഔഹാദ്

2017ലാണ് കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം രാജവച്ച് പരീക്കര്‍ ഗോവന്‍ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തയത്. തൂക്കുമന്ത്രിസഭയെ ചേര്‍ത്തുനിര്‍ത്തി സര്‍ക്കാരുണ്ടാക്കാനാണ് പരീക്കര്‍ ഗോവയിലേക്ക് മടങ്ങിയതെന്നാണ് ബിജെപി അവകാശപ്പെടുന്നത്. 2014ല്‍ മനസില്ലാമനസോടെയാണ് പരീക്കര്‍ മുഖ്യമന്ത്രിസ്ഥാനം ഉപേക്ഷിച്ച് കേന്ദ്രത്തിലേക്ക് പോയതെന്ന കാരണമാണ് ഇതിനെ സാധൂകരിക്കാന്‍ ബിജെപി ഉയര്‍ത്തിക്കാണിക്കുന്നത്.

അദ്ദേഹത്തിന് അഴിമതി നടത്താന്‍ കഴിയില്ല. എന്നാല്‍, സംഭവിച്ച അഴിമതി അദ്ദേഹത്തെ വേദനിപ്പിച്ചു. ഈ വേദനയില്‍ രോഗവാസ്ഥയോട് പൊരുതാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. അത് അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിട്ടെന്നും ജിതേന്ദ്ര ഔഹാദ് കൂട്ടിച്ചേര്‍ത്തു.

ഗോവന്‍ മുഖ്യമന്ത്രി പദം സ്വീകരിച്ചതിന് ശേഷം ചില സുപ്രധാന വിഷയങ്ങളിലെ സമ്മര്‍ദങ്ങള്‍ മൂലമാണ് താന്‍ കേന്ദ്ര മന്ത്രി പദവി ഉപേക്ഷിച്ച് ഗോവയിലേക്ക് മടങ്ങിയതെന്ന് പരീക്കര്‍ സമ്മതിച്ചിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം റഫാല്‍ ഇടപാടില്‍ മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ടിരിക്കവെയാണ് എന്‍സിപി എംഎല്‍എയുടെ വെളിപ്പെടുത്തല്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018