Politics

വടകരയില്‍ പ്രവീണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയായേക്കും; മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് മുല്ലപ്പളളിയും സുധീരനും; കോണ്‍ഗ്രസില്‍ തര്‍ക്കം തീര്‍ന്നാല്‍ ഇന്ന് പ്രഖ്യാപനം  

ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കൊടുവില്‍ വടകരയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമ ഘട്ടത്തിലേക്ക്.അഡ്വ കെ പ്രവീണ്‍കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. ഹൈക്കമാന്‍ഡിന് സംസ്ഥാന നേതൃത്വം പേര് കൈമാറി. സജീവ് മാറോളിയെയും വടകരയിലേക്ക് പരിഗണിച്ചിരുന്നു.

മത്സരിക്കാന്‍ ഇല്ലെന്ന നിലപാട് മുല്ലപ്പളളി ആവര്‍ത്തിച്ചതോടെയാണ് വടകരയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പ്രതിസന്ധിയിലായത്. പിന്നീട് വിഎം സുധീരനെയും, ബിന്ദു കൃഷ്ണയെയും പരിഗണിച്ചെങ്കിലും മത്സരിക്കാനില്ല എന്ന് അവരും അറിയിച്ചു. പിന്നീടാണ് പ്രവീണ്‍കുമാറിന്റെ പേര് ഉയര്‍ന്ന് വന്നത്.

കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വിദ്യ ബാലകൃഷ്ണന്റെ പേരാണ് വടകരയില്‍ ആദ്യം പരിഗണിച്ചത്. എന്നാല്‍ പി ജയരാജനെതിരെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥി വേണ്ടെന്ന് പ്രാദേശിക നേതൃത്വം നിലപാടെടുത്തതോടെ വിദ്യയുടെ സ്ഥാനാര്‍ത്ഥി സാധ്യത മങ്ങുകയായിരുന്നു.

വയനാട് സീറ്റിനെ ചൊല്ലി തര്‍ക്കം മുറുകിയപ്പോള്‍ ടി സിദ്ദിഖിനോടെ വടകരയില്‍ മത്സരിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വടകരയില്‍ മത്സരിക്കാനില്ല എന്ന നിലപാടില്‍ അദ്ദേഹം ഉറച്ച് നിന്നു. എ ഗ്രൂപ്പും ഇതിന് വഴങ്ങിയില്ല.

സീറ്റിനെ ചൊല്ലിയുളള ഗ്രൂപ്പ പോര് ദേശീയ നേതൃത്വത്തിന് അതൃ്പ്തിയുണ്ടാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. വയനാട് സീറ്റിനെ ചൊല്ലി നടന്ന തര്‍ക്കം പൊട്ടിത്തെറിയിലേക്ക് എത്തിയെന്നാണ് സൂചന. ഐ ഗ്രൂപ്പിന്റെ സീറ്റായ വയനാട് ടി സിദ്ദിഖിനായി ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും സമ്മര്‍ദ്ദം ശക്തമാക്കിയതാണ് തുടക്കം. സിദ്ദിഖിന് വടകരയും ഷാനിമോള്‍ ഉസ്മാന് വയനാടും നല്‍കണമെന്ന ചെന്നിത്തലയുടെ ആവശ്യത്തിനും ഉമ്മന്‍ചാണ്ടി വഴങ്ങിയിരുന്നില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018