Politics

മുരളീധരനെത്തിയത് തമ്മിലടിയുടെ ഭാഗമായെന്ന് പി ജയരാജന്‍; ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് വടകരയിലെന്ന് കെ മുരളീധരന്‍ 

വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെത്തിയത് തമ്മിലടിയുടെ ഭാഗമായെന്ന് പി ജയരാജന്‍. ഇടതുപക്ഷം മത്സരിക്കുന്നത് ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് എതിരല്ലെന്നും ജയരാജന്‍ പ്രതികരിച്ചു.

എതിരാളിയാരെന്നു നോക്കാറില്ല. മത്സരം ആശയങ്ങള്‍ തമ്മിലാണ്. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് വടകരയില്‍ നടക്കുന്നത്. അതില്‍ ജനാധിപത്യ മതേതര സംവിധാനത്തിനു വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും ഇടതുപക്ഷം ആ രീതിയിലല്ല ജനാധിപത്യത്തെ കാണുന്നതെന്നുമായിരുന്നു സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്ന് കെ മുരളീധരന്റെ പ്രതികരണം.

വടകരയില്‍ സിറ്റിങ് എംപിയായ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കോണ്‍ഗ്രസില്‍ വടകരയിലെ സ്ഥാനാര്‍ത്ഥിത്വം തര്‍ക്കമായത്. വടകരയില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ വേണ്ടെന്ന് അറിയിച്ച് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹൈക്കമാന്‍ഡിന് ഫാക്സ് സന്ദേശങ്ങളയയ്ക്കുക പോലും ചെയ്തു.

കോഴിക്കോട്ടേയും കണ്ണൂരിലേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എഐസിസി ആസ്ഥാനത്തേക്ക് നിരന്തരം ഫാക്സ് സന്ദേശങ്ങളയച്ചത് . സിപിഐഎം ശക്തനായ പി ജയരാജനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതോടെ ആര്‍എംപിയും ശക്തമായ പോരാട്ടത്തിന് കോപ്പുകൂട്ടിയിരുന്നു. മുല്ലപ്പള്ളിയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന് അറിയിച്ച ആര്‍എംപി പിന്നീട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാമെന്ന് അറിയിച്ചപ്പോഴും കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനായില്ല. ഒടുവില്‍ വൈകിയെങ്കിലും ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ വടകരയില്‍ പി ജയരാജനെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018