Politics

‘അക്രമ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസിന്റെ പ്രചാരണം സിപിഐഎമ്മിനെ ഭയപ്പെടുത്തുന്നു’; കോലീബി സഖ്യമെന്ന കോടിയേരി പ്രസ്താവന പരാജയം സമ്മതിച്ചതിന്റെ തെളിവെന്ന് ഉമ്മന്‍ചാണ്ടി 

അക്രമ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം സിപിഐഎമ്മിനെ ഭയപ്പെടുത്തുന്നുണ്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് റെക്കൊര്‍ഡ് വിജയം നേടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോലീബി സഖ്യമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പരാജയം സമ്മതിച്ചതിന്റെ തെളിവാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അക്രമരാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം സിപിഐഎമ്മിനെ ഭയപ്പെടുത്തുന്നതിനാല്‍ ഇതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് കോടിയേരി ബാലകൃഷ്ണന്റെ ശ്രമമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ഒന്നാം യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിക്കൊപ്പം വോട്ടുചെയ്തവരാണ് സിപിഐഎമ്മുകാരെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

തെരഞ്ഞെടുപ്പില്‍ ആചാരങ്ങളുടെ പേരിലുണ്ടായ വിഷയങ്ങള്‍ ജനങ്ങളെ സ്വാധീനിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുസ്ലിം ലീഗും എസ്ഡിപിഐയുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. എസ്ഡിപിഐയെ ആശ്രയിക്കേണ്ട കാര്യം ലീഗിനില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം.

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കോണ്‍ഗ്രസ് വിട്ടവര്‍ തെറ്റ് ബോധ്യമാകുമ്പോള്‍ തിരിച്ചുവരുമെന്നും ബിജെപിക്കെതിരെ എല്ലാ മതേതര പാര്‍ട്ടികളുമായും കോണ്‍ഗ്രസ് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടയില്‍ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് കളിയും മൂര്‍ച്ഛിക്കുന്നുണ്ട്. വയനാട്ടിലെ ടി സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വം ഐ ഗ്രൂപ്പിനെ വല്ലാതെ അമര്‍ഷത്തിലാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി തന്റെ വിശ്വസ്തന് സീറ്റ് വാങ്ങി കൊടുത്തത് ഐ ഗ്രൂപ്പ് കാലങ്ങളായി മല്‍സരിക്കുന്ന സീറ്റാണെന്നത് പ്രവര്‍ത്തകരെ രഹസ്യ യോഗത്തിന് വരെ പ്രേരിപ്പിച്ചു.

ചെന്നിത്തലയ്ക്ക് നട്ടെല്ലില്ലാത്തതിനാലാണ് വയനാട് സീറ്റ് നഷ്ടപ്പെട്ടതെന്ന് രഹസ്യ യോഗത്തിന് ശേഷം മുന്‍ കോഴിക്കോട് ഡിസിസി നേതാവ് വി ബീരാന്‍ കുട്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിക്കുകയും ചെയ്തു.

ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നേതൃത്വത്തിന് സാധിക്കുന്നില്ലെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ കോഴിക്കോട് രഹസ്യ യോഗം ചേര്‍ന്നത്. എ ഗ്രൂപ്പ് നേതാവ് ഉമ്മന്‍ചാണ്ടി പിടിച്ചിടത്ത് കാര്യങ്ങളെത്തിച്ച ചെന്നിത്തലയ്‌ക്കെതിരെ ഐ ഗ്രൂപ്പില്‍ വലിയ അമര്‍ഷമാണ് ഉയരുന്നത്. കാലങ്ങളായി ഐ ഗ്രൂപ്പിന്റെ കയ്യിലുള്ള വയനാട് സീറ്റ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ടി സിദ്ദിഖിന്റെ പക്കലെത്തിയതാണ് ഐ ഗ്രൂപ്പിന് താങ്ങാനാകാത്തത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018