Politics

‘ശ്രീധരന്‍ പിള്ളയുടെ പ്രവര്‍ത്തനം ബാധ കയറിയതുപോലെ’; സംസ്ഥാന അദ്ധ്യക്ഷനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് പി പി മുകുന്ദന്‍

പി പി മുകുന്ദന്‍
പി പി മുകുന്ദന്‍

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയുടെ പ്രവര്‍ത്തനം ബാധ കയറിയതുപോലെയാണെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി പി മുകുന്ദന്‍. പറഞ്ഞത് മാറ്റിയും മറിച്ചും പറഞ്ഞ് ശ്രീധരന്‍ പിള്ള പ്രവര്‍ത്തകരെ വിഷമത്തിലാക്കുകയാണെന്ന് മുകുന്ദന്‍ പറഞ്ഞു. മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജെപി മുന്‍ ദേശീയ നിര്‍വ്വാഹക സമിതിയംഗത്തിന്റെ പ്രതികരണം.

ശ്രീധരന്‍പിള്ളയുടെ പ്രവര്‍ത്തനരീതി മാറ്റേണ്ട സമയമായി. യുഡിഎഫും എല്‍ഡിഎഫും തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കിയിട്ടും ബിജെപിക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സാധിക്കാത്തത് നേതൃത്വത്തിന്റെ അപചയമാണ്. നിലവില്‍ ബിജെപി പ്രവര്‍ത്തകര്‍ നിരാശയിലാണ്.  
പി പി മുകുന്ദന്‍  

നേതാക്കള്‍ മണ്ഡലം സ്വയം തീരുമാനിക്കുന്ന രീതി ശരിയല്ലെന്നും മുകുന്ദന്‍ പറഞ്ഞു. താന്‍ പത്തനംതിട്ട മത്സരിക്കുമെന്ന് ഒരു പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ്.

മുന്‍ കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്റെ വരവ് ആഘോഷമാക്കേണ്ടതില്ലെന്നും മുകുന്ദന്‍ പ്രതികരിച്ചു. ടോം വടക്കനെന്നല്ല ആര്‍ക്ക് വേണമെങ്കിലും ബിജെപിയില്‍ വരാം. ടോം വടക്കന്‍ കുറച്ച് കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കട്ടേയെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018