Politics

ശോഭാ സുരേന്ദ്രന് പാലക്കാടില്ല, ആശ്വാസമായി ആറ്റിങ്ങല്‍; എംടി രമേശിനും പികെ കൃഷ്ണദാസിനും സീറ്റില്ല, ശ്രീധരന്‍പിള്ളയുടെ കാര്യം തുലാസില്‍ 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലെ കേരളത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ പ്രമുഖ നേതാക്കള്‍ക്ക് സീറ്റില്ല. പാലക്കാട് സീറ്റിന് വേണ്ടി ആഞ്ഞു ശ്രമിച്ചിരുന്ന ശോഭാ സുരേന്ദ്രന് ആറ്റിങ്ങലില്‍ തൃപ്തിയടയേണ്ടി വന്നു. പാലക്കാട് ബിജെപി നേതൃത്വവും ആര്‍എസ്എസും സി കൃഷ്ണകുമാറിന് വേണ്ടി നിന്നതോടെയാണ് ശോഭയ്ക്ക് മണ്ഡലം മാറേണ്ടി വന്നത്.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിശ്ചയമാവും ഉണ്ടാവുമെന്ന് കരുതിയിരുന്ന എംടി രമേശിന് സീറ്റ് ലഭിച്ചില്ല. കഴിഞ്ഞ തവണ മത്സരിച്ച പത്തനംതിട്ട മണ്ഡലം തന്നെ വേണം എന്ന രമേശിന്റെ ആവശ്യത്തെ പരിഗണിക്കാതിരുന്നതോടെയാണ് രമേശ് മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാവാതിരുന്നത്. കാസര്‍ഗോഡ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കും എന്ന് കരുതിയിരുന്ന പികെ കൃഷ്ണദാസിനും ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല.

യുഡിഎഫിന് വടകരയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാതിരുന്നത് പോലെയാണിപ്പോള്‍ ബിജെപിക്ക് പത്തനംതിട്ട. കെ സുരേന്ദ്രനും അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയും ഒരേ പോലെ പത്തനംതിട്ടക്ക് വേണ്ടി കളത്തിലിറങ്ങിയതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ വന്നത്. ആദ്യം ശ്രീധരന്‍പിള്ളയുടെ പേരാണ് പത്തനംതിട്ടയിലേക്ക് കേട്ടിരുന്നതെങ്കിലും പിന്നീട് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം ആരംഭിച്ചതോടെയാണ് വീണ്ടും സുരേന്ദ്രനിലേക്ക് സാധ്യത മടങ്ങിവന്നത്. ആര്‍എസ്എസും സുരേന്ദ്രന്റെ പേരാണ് മുന്നോട്ട് വെച്ചത്. ഇന്ന് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ പത്തനംതിട്ടയും ഇടം നേടുമെന്നായിരുന്നു കരുതിയത്. എന്നാല്‍ സീറ്റിന് മേല്‍ തര്‍ക്കം തുടരുക തന്നെയാണ് എന്നാണ് പ്രഖ്യാപനം വൈകുന്നതില്‍ നിന്ന് മനസിലാക്കേണ്ടത്.

മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തും സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ആറ്റിങ്ങലിലും എ എന്‍ രാധാകൃഷ്ണന്‍ ചാലക്കുടിയിലും കെ എസ് രാധാകൃഷ്ണന്‍ ആലപ്പുഴയിലും മത്സരിക്കും. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജെപി നഡ്ഡയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

 • കാസര്‍കോട്-രവീശതന്ത്രി കുണ്ടാര്‍
 • കണ്ണൂര്‍-സി കെ പദ്മനാഭന്‍
 • വടകര-വികെ സജീവന്‍
 • കോഴിക്കോട്-കെ പി പ്രകാശ് ബാബു
 • മലപ്പുറം-ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍
 • പൊന്നാനി-വിടി രമ
 • പാലക്കാട്-സി കൃഷ്ണകുമാര്‍
 • ചാലക്കുടി-എ എന്‍ രാധാകൃഷ്ണന്‍
 • എറണാകുളം-അല്‍ഫോണ്‍സ് കണ്ണന്താനം
 • കൊല്ലം-കെവി സാബു
 • ആറ്റിങ്ങല്‍-ശോഭാ സുരേന്ദ്രന്‍
 • തിരുവനന്തപുരം-കുമ്മനം രാജശേഖരന്‍

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018