Politics

ഒരു മോഡി അറസ്റ്റില്‍; തലക്കെട്ടില്‍ ടെലഗ്രാഫിനെ മാതൃകയാക്കി വീക്ഷണം 

കഴിഞ്ഞ മോഡി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണത്തിലെ പ്രശ്‌നങ്ങളെ ഏറ്റവുമധികം വിമര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളില്‍ പ്രഥമസ്ഥാനമാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ ടെലഗ്രാഫിന്റേത്. മികച്ച തലക്കെട്ടുകളിലൂടെയാണ് രാജ്യത്തെ ജനങ്ങളുടെ ശ്രദ്ധ ടെലഗ്രാഫ് പിടിച്ചു പറ്റിയത്. സമാനമായ രീതിയില്‍ ഇന്നത്തെ വീക്ഷണം പത്രവും പുറത്തിറങ്ങിയിരിക്കുന്നത്.

ഒരു മോഡി അറസ്റ്റില്‍ എന്ന തലക്കെട്ടിലാണ് സാമ്പത്തിക കുറ്റവാളി നീരദ് മോഡി അറസ്റ്റിലായ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തലക്കെട്ട് വായിക്കുന്നവര്‍ക്ക് ഇനിയും ഒന്നോ രണ്ടോ മോഡിമാരെ അറസ്റ്റ് ചെയ്യാനുണ്ടല്ലോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് തലക്കെട്ട്.

അതിന് താഴെ അടുത്തത്? എന്ന സബ്‌ഹെഡ്‌ലൈനില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേയും ലളിത് മോഡിയുടേയും ചിത്രങ്ങളോടെ വിവരണവും ഉണ്ട്. റഫേല്‍ ഇടപാട് ഉള്‍പ്പെടെ പ്രതിരോധ മേഖലയിലെ ഇടപാടുകളെ മുന്‍നിര്‍ത്തിയാണ് നരേന്ദ്രമോഡിയുടെ താഴെയുള്ള വിവരണം. ഐപിഎല്‍ അഴിമതിക്കേസില്‍ കുറ്റവാളിയായ ലളിത് മോഡിയെ കുറിച്ച് അടുത്ത വിവരണം.

ഒരു മോഡി അറസ്റ്റില്‍; തലക്കെട്ടില്‍ ടെലഗ്രാഫിനെ മാതൃകയാക്കി വീക്ഷണം 

റഫേല്‍ ഇടപാടിനെ മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അഴിക്കുള്ളിലാക്കും എന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചിരുന്നു. ഇത് കഴിഞ്ഞ് രണ്ട് ദിവസം പൂര്‍ത്തിയാക്കുന്നതിന് മുമ്പേയാണ് കോണ്‍ഗ്രസ് മുഖപത്രത്തിന്റെ തലക്കെട്ടുകൊണ്ടുള്ള ആക്രമണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018