Politics

ആര്‍എംപിയെ വടകരയില്‍ കോണ്‍ഗ്രസ് ഉപകരണമാക്കി മാറ്റിയെന്ന് പി ജയരാജന്‍; ‘ബിജെപിയിലേക്കുള്ള പാലമായാണ് ആര്‍എംപിയെ ഉപയോഗപ്പെടുത്തുന്നത്’ 

വടകരയില്‍ ആര്‍എംപിയെ കോണ്‍ഗ്രസ് ഉപകരണമാക്കി മാറ്റിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. ബിജെപി യിലേക്കുള്ള പാലം ആയിട്ടാണ് കോണ്‍ഗ്രസ് ആര്‍എംപിയെ ഉപയോഗപ്പെടുത്തുന്നതെന്നാണ് സിപിഐഎം നേതാവ് ആരോപിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ തന്റെ പ്രചാരണം ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ വീട്ടില്‍ നിന്നാണ് ആരംഭിച്ചത്. കെകെ രമയും ആര്‍എംപിയും മുരളിക്ക് പിന്തുണ പ്രഖ്യാപിച്ച് പി ജയരാജനെതിരെ പ്രചാരണത്തിന് മുന്നിട്ടിറങ്ങാന്‍ തീരുമാനിച്ചതോടെ ആര്‍എംപി ചെറിയ പാര്‍ട്ടി മാത്രമാണെന്നാണ് പി ജയരാജന്റെ പ്രതികരണം.

കോ-ലീ-ബി സഖ്യത്തെ പരാജയപ്പെടുത്തിയ ചരിത്രം വടകരയ്ക്ക് ഉണ്ടെന്നാണ് പി ജയരാജന്‍ ഓര്‍മ്മിപ്പിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ കേസുകളില്‍ ജാമ്യമെടുക്കാന്‍ എറണാകുളത്തെ കോടതിയില്‍ എത്തിയപ്പോഴായിരുന്നു ജയരാജന്‍ ആര്‍എംപിയെ കുറിച്ച് പ്രതികരിച്ചത്.

സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയാണ് പോരാട്ടമെന്ന് പ്രഖ്യാപിച്ചാണ് കേരളത്തില്‍ സയുഡിഎഫ് പ്രചാരണം നടത്തുന്നത്. വടകരയാണ് ഇതിനായി ഉയര്‍ത്തിക്കാട്ടുന്നതും. ടിപി ചന്ദ്രശേഖരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ കെ മുരളീധരന്‍ പി ജയരാജനെതിരെ പ്രചാരണത്തിന് ഒരുങ്ങി ഇറങ്ങിയതും.

അക്രമ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം സിപിഐഎമ്മിനെ ഭയപ്പെടുത്തുന്നുണ്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് റെക്കൊര്‍ഡ് വിജയം നേടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോലീബി സഖ്യമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പരാജയം സമ്മതിച്ചതിന്റെ തെളിവാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അക്രമരാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം സിപിഐഎമ്മിനെ ഭയപ്പെടുത്തുന്നതിനാല്‍ ഇതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് കോടിയേരി ബാലകൃഷ്ണന്റെ ശ്രമമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ഒന്നാം യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിക്കൊപ്പം വോട്ടുചെയ്തവരാണ് സിപിഐഎമ്മുകാരെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018