Politics

മിനിമം വരുമാന വാഗ്ദാനവുമായി കോണ്‍ഗ്രസ്; പാവപ്പെട്ടവര്‍ക്ക് മാസം 12000 രൂപ വരുമാനം ഉറപ്പുവരുത്തുമെന്ന് രാഹുല്‍ഗാന്ധി; വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രഖ്യാപനമില്ല 

അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് 12000 രൂപ മിനിമം വേതനം ഉറപ്പുവരുത്തുമെന്ന കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനമാണ് രാഹുല്‍ ഗാന്ധി ഇന്ന് നടത്തിയത്. ദാരിദ്ര്യത്തിനെതിരായ വന്‍ പോരാട്ടമാണ് പദ്ധതിയെന്ന് രാഹുല്‍ അവകാശപ്പെട്ടു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇന്ത്യയില്‍ നിന്നും ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. പാവപ്പെട്ടവര്‍ക്ക് മാസം 12000 രൂപ വരുമാനം ഉറപ്പുവരുത്തും. പാവപ്പെട്ട 20 ശതമാനം പേര്‍ക്ക് ഗുണം ലഭിക്കുന്നതാണ് പദ്ധതിയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അറിയിച്ചു.

'ന്യായ്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ 12,000 രൂപയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ബാക്കി വരുന്ന തുക സര്‍ക്കാര്‍ പ്രതിമാസ സഹായമായി നല്‍കും. പ്രതിവര്‍ഷം 72000 രൂപ പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്നാണ് പ്രഖ്യാപനം. അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കുന്ന വിധത്തിലായിരിക്കും പദ്ധതി. അഞ്ച് കോടി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. സര്‍ക്കാരിന് ഇതിനുളള തുക കണ്ടെത്താന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ന് രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് മിനിമം വരുമാനം പദ്ധതിയ്ക്ക് കോണ്‍ഗ്രസ് അന്തിമരൂപം നല്‍കിയത്.

മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തയ്യാറായില്ല. വയനാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചുളള ചോദ്യങ്ങള്‍ക്ക് അടുത്ത ദിവസങ്ങളില്‍ മറുപടി നല്‍കാമെന്ന് അദ്ദേഹം പറഞ്ഞു. മോഡിയെ പോലെ വാര്‍ത്താസമ്മേളനം നടത്താത്ത ആളല്ല താന്‍ എന്നായിരുന്നു മറ്റു ചോദ്യങ്ങള്‍ക്കുളള കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018