Politics

കര്‍ണാടകത്തില്‍ സിപിഐഎമ്മിന് ഒറ്റ സ്ഥാനാര്‍ത്ഥി; പ്രകാശ് രാജിനെയും ജനതാദള്‍ എസിനെയും പിന്തുണക്കും 

കര്‍ണാടകത്തില്‍ സിപിഐഎം മത്സരിക്കുക ഒരു സീറ്റില്‍. ചിക്ബല്ലാപൂര്‍ ലോക്‌സഭ മണ്ഡലത്തിലാണ് സിപിഐഎം മത്സരിക്കുക. സിഐടിയു നേതാവ് എസ് വരലക്ഷ്മിയാണ് മത്സരിക്കുക.

ചിക്ബല്ലാപൂര്‍ ചരിത്രപരമായി സാമൂഹ്യമുന്നേറ്റ പ്രസ്ഥാനങ്ങളിലൂടെ പാര്‍ട്ടിക്ക് അടിത്തറയുള്ള മണ്ഡലമാണ്. മണ്ഡലത്തിലെ ബാഗേപ്പള്ളിയില്‍ നിന്ന് നിരവധി തവണ എംഎല്‍എയും ഉണ്ടായിട്ടുണ്ട്. അത് കൊണ്ട് പാര്‍ട്ടി മത്സരിക്കുന്നു. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ ദശാബ്ദങ്ങളായി ഭൂസമരങ്ങളിലൂടെ, ദാവനഹള്ളിയിലെ, ദോദാബല്ലാപൂര്‍ കര്‍ഷക പ്രസ്ഥാനങ്ങളിലൂടെ, ജില്ലയിലാകെ കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നു. 
എസ് വരലക്ഷ്മി, സിപിഐഎം സ്ഥാനാര്‍ത്ഥി 

ഫാക്ടറി തൊഴിലാളിയായിരുന്ന വരലക്ഷ്മി 1994 മുതല്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകയാണ്. അംഗന്‍വാടി. ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങളിലൂടെയാണ് ശ്രദ്ധേയയാവുന്നത്.

സംസ്ഥാനത്ത് മറ്റ് മണ്ഡലങ്ങളില്‍ സിപിഐ, ജനതാദള്‍ എസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണത്തിനിറങ്ങും. പ്രകാശ് രാജിനെ പിന്തുണക്കും. മറ്റ് മണ്ഡലങ്ങളില്‍ ബിജെപിക്കെതിരെ പ്രവര്‍ത്തിക്കും. നേരിട്ട് കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ജിഎന്‍ നാഗരാജ് പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018