Politics

രാഹുല്‍ വരുമെന്നാണ് പ്രതിക്ഷ, സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം ഇല്ലെന്ന് ഉമ്മന്‍ചാണ്ടി 

വയനാട്ടില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം ഇല്ലെന്ന് ഉമ്മന്‍ചാണ്ടി. അദ്ദേഹം മത്സരിക്കണമെന്ന ആവശ്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുകയാണ് ഇന്ന് തന്നെ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പിസി ചാക്കോയുടെ വിമര്‍ശനങ്ങളോടെ പ്രതികരിക്കാനില്ലെന്നും ഹൈക്കമാന്‍ഡ് അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇന്ന് ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലും ശേഷം രാഹുല്‍ ഗാന്ധി മത്സിരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസിന്റെ ഒമ്പതാം സ്ഥാനാര്‍ത്ഥി പട്ടികയിലും വടകരയും വയനാടും ഉള്‍പ്പെടാത്തതിനാല്‍ ഇത് സംബന്ധിച്ച തീരുമാനവും കേരളത്തിലെ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട്ടില്‍ മത്സരിക്കണമെന്നാണ് കേരളത്തിലെ നേതാക്കളുടെ ആവശ്യം. എന്നാല്‍ പിസി ചാക്കോ ഉള്‍പ്പെടെയുളള മുതിര്‍ന്ന നേതാക്കള്‍ ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. വയനാട്ടില്‍ മത്സരിക്കുന്നത് ബിജെപിയോടുളള നിലപാടില്‍ വെളളം ചേര്‍ക്കുന്ന തീരുമാനമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ ഉപദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

വയനാട്ടില്‍ മത്സരിക്കാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന നേതാവും എഐസിസി വക്താവുമായ പിസി ചാക്കോ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി സമ്മതം അറിയിച്ചെന്ന പ്രചരണം വസ്തുതാപരമായി ശരിയല്ല. രാഹുല്‍ അനുകൂലമായി പ്രതികരിച്ചെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നുണ്ടെങ്കില്‍ അത് ശരിയല്ല. അദ്ദേഹം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും പിസി ചാക്കോ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018