Politics

രണ്ട് ഗുജറാത്തി കളളന്‍മാര്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നു; മോഡിക്കും അമിത്ഷായ്ക്കും എതിരെ വിമര്‍ശനവുമായി ബിജെപി നേതാവ്; പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി 

ബിജെപി ദേശീയ നേതൃത്വത്തെ വിമര്‍ശിച്ച മുതിര്‍ന്ന നേതാവിനെ ബിജെപി പുറത്താക്കി. ബിജെപി വക്താവും ലക്നൌവിലെ മുതിര്‍ന്ന നേതാവുമായ ഐപി സിംഗിനെയാണ് പാര്‍ട്ടി പുറത്താക്കിയത്. ആറു വര്‍ഷത്തെക്കാണ് നടപടി.

രണ്ടു ഗുജറാത്തി കളളന്‍മാര്‍ എന്നായിരുന്നു ഐപി സിങ്ങിന്റെ വിമര്‍ശനം. ബിജെപി തെരഞ്ഞെടുക്കുന്നത് പ്രധാനമന്ത്രിയേയാണോ അതോ പ്രചാരണമന്ത്രിയാണോ (പരസ്യമന്ത്രി) എന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി അദ്ദേഹത്തെ പുറത്താക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും അധ്യക്ഷന്‍ അമിത്ഷായ്ക്കും എതിരായിരുന്നു സിംഗിന്റെ പരോക്ഷ വിമര്‍ശനം.

തുടര്‍ച്ചയായുള്ള ട്വീറ്റ്കളിലൂടെയാണ് ലക്‌നൗ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സിംഗ് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. ഒപ്പം സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ സിംഗ് അഭിവാദനം ചെയ്യുകയും തന്റെ വീട് എസ്പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ഓഫീസാക്കുവാന്‍ അനുവാദം നല്‍കുകയും ചെയ്തു.

സംസ്ഥാന അദ്ധ്യക്ഷന്റെ നിര്‍ദേശപ്രകാരം ആറ് വര്‍ഷത്തേക്ക് ഐപി സിംഗിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബിജെപി ലക്‌നൗവില്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. പുറത്താക്കിയതിന് പിന്നാലെ ബിജെപിക്കെതിരെ നിരന്തര വിമര്‍ശനം നടത്തുന്ന സിംഗ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിനെ ധാര്‍മികമായത് എന്നും ചേര്‍ത്തിട്ടുണ്ട്.

ക്ഷത്രിയ ധര്‍മ്മം പാലിക്കുന്ന കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഗുജറാത്തി തഗ്ഗുകള്‍ രാജ്യം പിടിച്ചെടുത്തതിനു ശേഷം ഹിന്ദി സംസാരിക്കുന്ന ജനങ്ങളെ അഞ്ച് വര്‍ഷമായി വിഡ്ഢികളാക്കികൊണ്ടിരിക്കുകയാണ്. 
ഐപി സിംഗ്

സാമ്പത്തികത്തിന്റെ അടിസ്ഥാനത്തിലും ഉത്തര്‍പ്രദേശ് ഗുജറാത്തിനേക്കാള്‍ അഞ്ച് മടങ്ങ് വലുതാണെന്ന് സിംഗ് അഭിപ്രായപ്പെട്ടു. ഗുജറാത്തിന് ഒരു ലക്ഷം പതിനയ്യായിരം കോടി രൂപ സാമ്പത്തികം വരുമാനം ഉള്ളപ്പോള്‍ ഉത്തര്‍പ്രദേശ് അഞ്ച് ലക്ഷം കോടി രൂപ സൃഷ്ടിക്കുന്നു.സ്ഥിതി ഇങ്ങനെയായിരിക്കെ എന്താണ് അവര്‍ കഴിക്കുന്നത് എന്താണ് വികസനമാണ് അവരുടേത്?. മൂന്ന് പതിറ്റാണ്ടായി ബിജെപിയില്‍ പ്രവര്‍ത്തിച്ച ആളാണ് താന്‍. സത്യം പറയുകയാണെങ്കില്‍ പാര്‍ട്ടിക്കകത്തെ ജനാധിപത്യം നഷ്ടപ്പെടുകയും കുറ്റകൃത്യങ്ങള്‍ പെരുകുകയും ചെയ്തു. എന്നോട് ക്ഷമിക്കു നരേന്ദ്രമോഡി ജി എനിക്ക് കണ്ണ് മൂടികെട്ടി നിങ്ങളുടെ കാവല്‍ക്കാരന്‍ ആകാന്‍ വയ്യാ എന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018